മെരിറ്റ് അവാര്‍ഡ് വിതരണവും ബക്രീദ് റിലീഫും

കരുനാഗപ്പള്ളി: മുസ്​ലിം സർവിസ് സൊസൈറ്റി ജില്ല കമ്മിറ്റിയുടെയും കരുനാഗപ്പള്ളി താലൂക്ക് കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തില്‍ 10, 12 ക്ലാസുകളില്‍ ഉന്നതവിജയം നേടിയ എം.എസ്.എസ് കുടുംബാംഗങ്ങള്‍ക്കുള്ള മെരിറ്റ് അവാര്‍ഡ് ദാനവും വലിയ പെരുന്നാള്‍ റിലീഫും സംഘടിപ്പിച്ചു. ആര്‍. രാമചന്ദ്രന്‍ എം.എല്‍.എ അവാര്‍ഡുകള്‍ വിതരണം ചെയ്തു. മുന്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ എം. അന്‍സാര്‍ റിലീഫ് കിറ്റ് വിതരണം നിര്‍വഹിച്ചു. അഡ്വ. കെ.ജെ. നൗഷര്‍, അബ്​ദുല്‍ സലാം അല്‍ഹന, സുലൈമാന്‍കുഞ്ഞ് പുതുപ്പറമ്പില്‍, നാസര്‍ ആക്‌സിസ്, നിസാര്‍ അല്‍ഫിയ തുടങ്ങിയവര്‍ സംസാരിച്ചു. ഡാറ്റാ ബാങ്ക്: പരാതികൾ സ്ഥീകരിക്കും ഓച്ചിറ: ഓച്ചിറ പഞ്ചായത്തിൽ ഡാറ്റാ ബാങ്കിൽനിന്ന്​ ഒഴിവാക്കി തരംമാറ്റുന്നതിനുള്ള കരട് ലിസ്​റ്റ്​ പ്രസിദ്ധീകരിച്ചു. പരാതിയുള്ളവർ ആഗസ്​റ്റ് ആറിനുമുമ്പ് പഞ്ചായത്ത് ഓഫിസ്, വില്ലേജ് ഓഫിസ്, കൃഷിഭവൻ എന്നിവിടങ്ങളിൽ രേഖാമൂലം അപേക്ഷ നൽകണമെന്ന് സെക്രട്ടറി അറിയിച്ചു. മരം വീണ്​ വൈദ്യുതിയും ഗതാഗതവും മുടങ്ങി ചവറ: മഴയിൽ ചവറയിലും തേവലക്കരയിലും വൃക്ഷങ്ങൾ വീണ് വൈദ്യുതിയും ഗതാഗതവും തടസ്സപ്പെട്ടു. ചവറ താന്നിമൂട്ടിൽ പ്ലാക്കാട്ട് ഷാജിയുടെ വീട്ടുമുറ്റത്ത് നിന്ന മൈലാഞ്ചി മരം വീണാണ് വൈദ്യുതിബന്ധം തടസ്സപ്പെട്ടത്. തേവലക്കര ആമച്ചൽ ക്ഷേത്രത്തിന് സമീപം ബദാംമരം റോഡിലേക്ക് വീണാണ് ഗതാഗത തടസ്സമുണ്ടായത്. രണ്ടിടത്തും ചവറ ഫയർഫോഴ്സ് എത്തി രക്ഷാപ്രവർത്തനം നടത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.