മേവറം ബൈപാസ് മാലിന്യക്കൂമ്പാരം

കൊട്ടിയം: മേവറം ബൈപാസ് റോഡ് ചീഞ്ഞുനാറുന്നു. മേവറം മുതൽ പാലത്തറ വരെയുള്ള ഭാഗത്ത് മാലിന്യം തള്ളുന്നത് പതിവാണ്. ഹൈമാസ്​റ്റ് ലൈറ്റ് പ്രകാശിക്കാത്തതാണ് മാലിന്യം തള്ളൽ വർധിക്കാൻ കാരണം. ഇരുവശത്തും വിളക്കുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും പലപ്പോഴും ഒരുഭാഗത്തെ ലൈറ്റുകൾ മാത്രമേ പ്രകാശിക്കാറുള്ളൂ. ഹൈവേ അധികൃതരാണ് ഇതിന് കാരണമെന്നാണ് നാട്ടുകാർ പറയുന്നത്​. ബൈപാസ് റോഡിൽ രാത്രി പൊലീസ് പട്രോളിങ് ശക്തമാക്കണമെന്ന്​ നാട്ടുകാർ ആവശ്യപ്പെട്ടു. ഓൺലൈൻ പഠനസൗകര്യമൊരുക്കി സമൃദ്ധി കൊട്ടിയം: വിദ്യാർഥികൾക്ക് ഓൺലൈൻ പഠനസൗകര്യം ഒരുക്കി ഉമയനല്ലൂർ സമൃദ്ധി സ്വാശ്രയ കർഷകസമിതി. മഹാത്മ സെൻട്രൽ സ്കൂളിലെ പൂർവവിദ്യാർഥി കൂട്ടായ്മ നൽകിയ ടെലിവിഷൻ കഴിഞ്ഞ ദിവസം സമൃദ്ധി അങ്കണത്തിൽ പേരേത്ത് പി.വി.യു.പി സ്കൂൾ പ്രധാനാധ്യാപിക സലില വിദ്യാർഥിനിക്ക് കൈമാറി. 'വെളിച്ചം' എന്ന പദ്ധതിയിലൂടെ കൂടുതൽ കുട്ടികൾക്ക് ഓൺലൈൻ പഠനസൗകര്യം ഒരുക്കാനുള്ള ശ്രമത്തിലാണ് സമൃദ്ധി പ്രവർത്തകർ. കൂട്ടായ്മ പ്രവർത്തകരായ അഭിഷേക്, സാഹിദ്, സമൃദ്ധി ചെയർമാൻ ഗോപാലകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. പഠനോപകരണ വിതരണം ഇരവിപുരം: കേരള കൺസ്ട്രക്​ഷൻ ആൻഡ് ബിൽഡിങ് ടൈലറിങ് ജനറൽ വർക്കേഴ്സ് കോൺഗ്രസ് (ഐ.എൻ.ടി.യു.സി) ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പഠനോപകരണവിതരണം നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറിയും കൊല്ലൂർവിള സർവിസ് സഹകരണബാങ്ക് പ്രസിഡൻറുമായ അൻസർ അസീസ് ഉദ്ഘാടനം ചെയ്തു. യൂനിയൻ ജില്ല പ്രസിഡൻറ് ജഹാംഗീർ പള്ളിമുക്ക്, ഷാജി ഷാഹുൽ, മണിയംകുളം കലാം, മുനീർബാനു, മണക്കാട് സുജി, നാസർ പള്ളിമുക്ക്, നസീർബായി തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.