കലക്ടർ പദവി ദുരുപയോഗം ചെയ്യുന്നെന്ന് യു.ഡി.എഫ്

കലക്ടർ പദവി ദുരുപയോഗം ചെയ്യുന്നെന്ന് യു.ഡി.എഫ് കൊല്ലം: സി.പി.എമ്മി​ൻെറ രാഷ്​ട്രീയതാൽപര്യങ്ങള്‍ സംരക്ഷിക്കാന്‍ പാര്‍ട്ടി വക്താവായി പ്രവര്‍ത്തിക്കുകയാണ് കൊല്ലം കലക്ടറെന്ന് യു.ഡി.എഫ് ഔദ്യോഗിക ഫേസ്ബുക്ക് പേജ്. പാര്‍ട്ടി താൽപര്യത്തിനനുസൃതമായി മാത്രം വിനിയോഗിക്കുന്ന നിലപാടിലൂടെ അദ്ദേഹം ഔദ്യോഗികപദവി ദുരുപയോഗം ചെയ്യുകയാണ്. മന്ത്രിമാരായ കെ.കെ. ശൈലജയുടെയും മേഴ്സിക്കുട്ടിയമ്മയുടെയും ജി.എസ്​. ജയലാൽ എം.എൽ.എയുടെയ​ും ഒപ്പം കലക്ടറുടെ ചിത്രം ​െവച്ച് പാരിപ്പള്ളി മെഡിക്കല്‍ കോളജിലെ ലാബ് ഉദ്ഘാടനത്തിൻെറ പോസ്​റ്റര്‍ തയാറാക്കി ഔദ്യോഗിക ഫേസ്ബുക്കില്‍ പ്രസിദ്ധീകരിച്ചത് പ്രോട്ടോക്കോള്‍ ലംഘനമാണ്. എം.പിമാരെ തരംതാഴ്ത്തി വാര്‍ത്ത പ്രസിദ്ധീകരിച്ച കലക്ടറുടെ നടപടി അപഹാസ്യമാണെന്നും കൊല്ലം ജില്ല ചെയര്‍മാന്‍ കെ.സി. രാജനും കണ്‍വീനര്‍ അഡ്വ. രാജേന്ദ്രപ്രസാദും വാർത്താകുറിപ്പിൽ ആരോപിച്ചു.കോവിഡ്​ ട്രീറ്റ്മൻെറ് സൻെററിന്​ സഹായംകൊല്ലം: ജില്ലയിൽ ആരംഭിക്കുന്ന കോവിഡ്​ ഫസ്​റ്റ്​ലൈൻ ട്രീറ്റ്മൻെറ് സൻെററുകൾക്കായി എ.ഐ.വൈ.എഫ് ജില്ല കമ്മിറ്റിയുടെ ആദ്യഘട്ട സഹായം കലക്ടർ ബി. അബ്​ദുൽ നാസറിന് ജില്ല സെക്രട്ടറി ജഗത് ജീവൻലാലി കൈമാറി. ജില്ല പ്രസിഡൻറ് എസ്. വിനോദ്കുമാർ, സംസ്ഥാന കമ്മിറ്റി അംഗം വിനീത വിൻസൻെറ് എന്നിവർ പങ്കെടുത്തു.പെരുന്നാൾ നമസ്കാരം ഒഴിവാക്കണംശാസ്താംകോട്ട: കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ കുന്നത്തൂർ താലൂക്കിലെ ആരാധനാലയങ്ങളിൽ പെരുന്നാൾ നമസ്കാരം ഒഴിവാക്കണമെന്ന് കുന്നത്തൂർ താലൂക്ക് ജമാഅത്ത് ഫെഡറേഷൻ അഭ്യർഥിച്ചു. ബലിദാനകർമങ്ങൾ ആരോഗ്യവകുപ്പ് നിഷ്കർഷിക്കുന്ന മാനദണ്ഡം പാലിച്ച് മാത്രമേ നടത്താവൂ എന്നും ഫെഡറേഷൻ ഭാരവാഹികളായ കുറ്റിയിൽ ഷാനവാസ്, മുഹമ്മദ് ഖുറൈഷി, കെ.ഇ. ഷാജഹാൻ എന്നിവർ അറിയിച്ചു.നാറാണത്ത് ഭ്രാന്തൻ പരിഷ്കാരം പിൻവലിക്കണം കൊല്ലം: വാഹനങ്ങളുടെ നമ്പർ അടിസ്ഥാനത്തിലുള്ള നിയന്ത്രണം വായു മലിനീകരണം തടയുന്നതിന് ഡൽഹിയിൽ പരീക്ഷിച്ച്​ പരാജയപ്പെട്ടതാണെന്നും കോവിഡിനെ പ്രതിരോധിക്കാൻ കൊല്ലത്ത് ഇത്​ നടപ്പാക്കിയ കലക്ടറുടെ ഉത്തരവ് നാറാണത്ത് ഭ്രാന്തൻ സമീപനമാണെന്നും ആർ.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ. അസീസ് പറഞ്ഞു. പരിഷ്​കാരം ഗതാഗതവകുപ്പി​​ൻെറയോ ജില്ലയിലെ മന്ത്രിമാരുടെയോ നിർദേശമാണോയെന്ന്​ വെളിപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.