മദ്യലഹരിയിൽ പൊലീസിനെ ആക്രമിച്ച യുവാവ് അറസ്​റ്റിൽ

മദ്യലഹരിയിൽ പൊലീസിനെ ആക്രമിച്ച യുവാവ് അറസ്​റ്റിൽ ചാത്തന്നൂർ: മദ്യലഹരിയിൽ പൊലീസിനെ ആക്രമിക്കുകയും വാഹനം കേടുവരുത്തുകയും ചെയ്ത യുവാവിനെ പാരിപ്പള്ളി പൊലീസ് അറസ്​റ്റ്​ ചെയ്തു. ചിറക്കര സുമംഗലി ഹൗസിൽ വിമൽ (27) ആണ് പിടിയിലായത്. ബുധനാഴ്​ച ചിറക്കര ശാസ്ത്രിമുക്കിലാണ് സംഭവം. ഇയാൾ സഞ്ചരിച്ചിരുന്ന ബൈക്ക് പാതയോരത്തെ പോസ്​റ്റിൽ ഇടിച്ച് മറിഞ്ഞത് പട്രോളിങ് ഡ്യൂട്ടിയിലായിരുന്ന സി.ഐ രൂപേഷ് രാജി​ൻെറ ശ്രദ്ധയിൽപെട്ടു. ഇക്കാര്യം അന്വേഷിക്കാൻ ചെന്ന സി.ഐയെ വിമൽ ആക്രമിക്കാൻ ശ്രമിക്കുകയും പൊലീസ് വാഹനത്തി​ൻെറ ആൻറിന നശിപ്പിക്കുകയും ചെയ്തു. പ്രതിയെ വ്യാഴാഴ്​ച പരവൂർ കോടതിയിൽ ഹാജരാക്കും.വ്യാപാരസ്ഥാപനംഅണുമുക്തമാക്കിമയ്യനാട്: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി മയ്യനാട് യൂനിറ്റിൻറ ആഭിമുഖ്യത്തിൽ വ്യാപാര സ്ഥാപനങ്ങളിൽ അണുനശീകരണം നടത്തി. ഇരവിപുരം സി.ഐ കെ. വിനോദ് ഉദ്ഘാടനം ചെയ്തു. മയ്യനാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ലക്ഷ്​മണൻ, യൂനിറ്റ് പ്രസിഡൻറ് ഷംസുദ്ദീൻ, സെക്രട്ടറി സുനിൽ മകം, ട്രഷറർ ഗിരികുമാർ എന്നിവർ പങ്കെടുത്തു. പഠനോപകരണ വിതരണംഇരവിപുരം: കേരള കൺസ്ട്രക്​ഷൻ ആൻഡ് ബിൽഡിങ് ടൈലറിങ് ജനറൽ വർക്കേഴ്സ് കോൺഗ്രസ് ജില്ല കമ്മിറ്റിയുടെ പഠനോപകരണ വിതരണം ഡി.സി.സി ജനറൽ സെക്രട്ടറി അൻസർ അസീസ് ഉദ്ഘാടനം ചെയ്തു. യൂനിയൻ ജില്ല പ്രസിഡൻറ് ജഹാംഗീർ പള്ളിമുക്ക്, ഷാജി ഷാഹുൽ, മണിയംകുളം കലാം, മുനീർബാനു, മണക്കാട് സുജി, നാസർ പള്ളിമുക്ക്, നസീർബായി എന്നിവർ പങ്കെടുത്തു. ഫാൻ നൽകിചാത്തന്നൂർ: കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്തിലെ ഫസ്​റ്റ്​ ലൈൻ കോവിഡ് ട്രീറ്റ്മൻെറ് സൻെററിലേക്ക് പാരിപ്പള്ളി മുക്കട നന്മ റസിഡൻറ്സ് അസോസിയേഷൻ നേതൃത്വത്തിൽ രണ്ട് പെഡസ്​റ്റൽ ഫാനുകൾ നൽകി. അസോസിയേഷൻ പ്രസിഡൻറ് സി.എസ്. പ്രദീപിൽനിന്ന് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ആർ.എം. ഷിബു ഫാനുകൾ ഏറ്റുവാങ്ങി. എഴിപ്പുറം വാർഡ് അംഗം ഷൈല അശോകദാസ്, വേണുകുമാർ, ബദറുദ്ദീൻ, ജെ. ജയൻ, മനുരാജ്, അമിത്ത് എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.