ക്വാറൻറീൻ പ്രവർത്തനത്തിന് കരവാരം പഞ്ചായത്തിന് അവാർഡ്

കല്ലമ്പലം: മികച്ച ഇൻസ്​റ്റിറ്റ്യൂഷനൽ ക്വാറൻറീൻ പ്രവർത്തനത്തിന് കരവാരം പഞ്ചായത്തിന്​ പൊലീസ് അവാർഡ്. കോവിഡ് പ്രോട്ടോകോൾ അനുസരിച്ച്​ കല്ലമ്പലം പൊലീസ് സ്​റ്റേഷനിൽ നടന്ന ചടങ്ങിൽ പൊലീസി​ൻെറ ഉപഹാരം ആറ്റിങ്ങൽ ഡിവൈ.എസ്. പി എസ്.വൈ.സുരേഷ് കൈമാറി. ആദ്യമായാണ് പഞ്ചായത്തിന് ഇത്തരത്തിൽ ഒരു അവാർഡ് ലഭിക്കുന്നത്. അവാർഡ് പഞ്ചായത്ത്‌ പ്രസിഡൻറ്​ ഐ.എസ്. ദീപ, വൈസ് പ്രസിഡൻറ്​ സുരേഷ് കുമാർ, ദുരന്തനിവാരണസേന വളൻറിയർമാർ എന്നിവർ ചേർന്ന്​ ഏറ്റുവാങ്ങി. കല്ലമ്പലം സർക്കിൾ ഇൻസ്‌പെക്ടർ ഫിറോസ്, സബ് ഇൻസ്‌പെക്ടർ ഗംഗാ പ്രസാദ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.