തിരുവനന്തപുരം ഫയർ സ്​റ്റേഷനിലെ ഫയർമാന് കോവിഡ്

നേമം: തിരുവനന്തപുരം ഫയർസ്​റ്റേഷൻ ഓഫിസിലെ ഫയർമാന് കോവിഡ് സ്ഥിരീകരിച്ചു. മലയം സ്വദേശിയായ ഓഫിസർക്കാണ് രോഗം സ്ഥിരീകരിക്കുന്നത്. ദിവസങ്ങൾക്കുമുമ്പ് നെയ്യാറ്റിൻകര സ്വദേശിയായ മറ്റൊരു ഫയർമാന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ സ്​റ്റേഷനിൽ രോഗം ബാധിച്ചവരുടെ എണ്ണം രണ്ടായി. കോവിഡ് ബാധ റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ ഫയർ സ്​റ്റേഷനിലെ നിരവധിപേർ നിരീക്ഷണത്തിൽ പോയി. ആദ്യ കേസ് റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ മൂന്നുപേർ നിരീക്ഷണത്തിലായിരുന്നു. രോഗബാധയുണ്ടായവർ ഉൾപ്പെടെ 58 പേരാണ് തിരുവനന്തപുരം ഫയർ സ്​റ്റേഷനിൽനിന്ന് നിരീക്ഷണത്തിൽ കഴിഞ്ഞുവരുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.