ഗവർണര്‍മാരുടെ പ്രവര്‍ത്തനം ബി.ജെ.പിയുടെ കാര്യവാഹക​െരപ്പോലെ -മുല്ലപ്പള്ളി കെ.പി.സി.സി ആസ്​ഥാനത്ത്​ നേതാക്കളുടെ സത്യഗ്രഹം

തിരുവനന്തപുരം: ബി.ജെ.പിയുടെ ജനാധിപത്യവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമായ നടപടികള്‍ തുറന്നുകാട്ടുക, ഭരണഘടനയെ സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി കെ.പി.സി.സി ആസ്​ഥാനത്ത്​ നേതാക്കൾ സത്യഗ്രഹം നടത്തി. രാജ്ഭവന് മുന്നിൽ സത്യഗ്രഹം സംഘടിപ്പിക്കാനായിരുന്നു ഹൈകമാൻഡ്​​ നിർദേശമെങ്കിലും കോവിഡ് സാഹചര്യവും സമരങ്ങൾ​ ഹൈകോടതി വിലക്കിയതും പരിഗണിച്ചാണ് കെ.പി.സി.സി ആസ്ഥാനത്ത് നടത്തിയത്​. പ്രസിഡൻറ്​ മുല്ലപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം ഉമ്മൻ ചാണ്ടി എന്നിവര്‍ പങ്കെടുത്തു. ഗവർണര്‍മാര്‍ ബി.ജെ.പിയുടെ കാര്യവാഹകരെപ്പോലെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. വ്യവസ്ഥാപിതരീതിയില്‍ തെരഞ്ഞെടുത്ത സംസ്ഥാന സര്‍ക്കാറുകളെ പണം ഒഴുക്കിയും കുതിരക്കച്ചവടം നടത്തിയും ബി.ജെ.പി അട്ടിമറിക്കുന്നു. കോവിഡ് രോഗവ്യാപനവും ജനങ്ങളുടെ ദുരിതവും കേന്ദ്രസര്‍ക്കാറിനും ബി.ജെ.പിക്കും പ്രശ്‌നമല്ല. ദിശാബോധമില്ലാത്ത മുഖ്യമന്ത്രിയും ഒന്നുമറിയാത്ത മന്ത്രിസഭയുമാണ് കേരളം ഭരിക്കുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു. ജനാധിപത്യത്തെ കുഴിച്ചുമൂടുകയെന്ന ലക്ഷ്യമാണ് ബി.ജെ.പിയുടെയും ആര്‍.എസ്.എസി​േൻറതുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഗവർണര്‍മാര്‍ ഭരണഘടനയുടെ ആരാചാരന്മാരാകുന്നെന്നും ചെന്നിത്തല പറഞ്ഞു. ബി.ജെ.പിയും മോദി സര്‍ക്കാറും ജനാധിപത്യത്തെ കശാപ്പുചെയ്യുന്നെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.