കരുണയുടെ കരങ്ങൾ കാത്ത്​ പ്രശാന്തൻ

കൊല്ലം: കരുനാഗപ്പള്ളി വള്ളിക്കാവ് സ്വദേശി പ്രശാന്തൻ ചികിത്സക്കും നിത്യവൃത്തിക്കും സുമനസ്സുകളുടെ കാരുണ്യം തേടുന്നു. പെയിൻറിങ് തൊഴിലാളിയായിരുന്ന ഇദ്ദേഹം​ എട്ടുമാസം മുമ്പ്​ ജോലി കഴിഞ്ഞ് ബൈക്കിൽ വീട്ടിലേക്ക് വരു​േമ്പാൾ അപകടത്തിൽപെട്ടു. നായ്​ കുറുകെ ചാടിയതിനെ തുടർന്ന് ബൈക്ക് മറിഞ്ഞ് ജന്മനാൽ സ്വാധീനക്കുറവുണ്ടായിരുന്ന കാലിന് ഗുരുതര പരിക്കേറ്റു. ശാസ്ത്രക്രിയക്കുശേഷം എട്ടുമാസമായി കിടപ്പിലാണ്. വേദന ശമിക്കാനും നടക്കാനും വീണ്ടും ശസ്ത്രക്രിയ അത്യാവശ്യമാ​െണന്ന് ഡോക്ടർമാർ നിർദേശിച്ചു. കോവിഡ് വ്യാപനംമൂലം തുടർചികിത്സക്ക്​ സ്വകാര്യ ആശുപത്രികളെ സമീപിക്കേണ്ട അവസ്ഥയാണ്. ഭാര്യക്ക്​ ആമാശയത്തിൽ മുഴയുള്ളതിനാൽ ശരീരമാസകലം നീരുവന്ന് ജോലി ചെയ്യാൻ കഴിയാത്ത അവസ്ഥയിലാണ്. മുഴ എത്രയുംവേഗം നീക്കം ചെയ്യണമെന്ന്​ ഡോക്ടർമാർ നിർദേശിച്ചിരുന്നു. വാടക വീട്ടിൽ താമസിക്കുന്ന ഇദ്ദേഹത്തിന് ആറുമാസത്തെ വാടകപോലും നൽകാൻ കഴിയുന്നില്ല. ലോക്​ഡൗണിനെ തുടർന്ന് സന്നദ്ധ സംഘടനകൾ നൽകിയ ഭക്ഷ്യധാന്യങ്ങളും പച്ചക്കറിയുമാണ് ആശ്രയം. ഭാര്യയും പ്ലസ് ടു വിദ്യാർഥിനിയായ മകളുമടങ്ങുന്ന കുടുംബം സുമനസ്സുകളുടെ സഹായം തേടുകയാണ്. അക്കൗണ്ട്​ വിശദാംശം: പ്രശാന്തൻ ജെ. (Mob: 9567655133), SBI Amrithapuri A/c No. 33473708259 IFSC: SBIN0008626.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.