ആഘോഷങ്ങളൊഴിവാക്കി ആതുരസേവനരംഗത്ത് ആരോഗ്യപ്രവർത്തകർ

ബാലരാമപുരം: ആഘോഷങ്ങളൊഴിവാക്കി ​േകാവിഡ്കാലത്തെ ആതുരശുശ്രൂഷയുമായി ആരോഗ്യപ്രവർത്തകർ. ബാലരാമപുരത്തെ കുടുംബാരോഗ്യകേന്ദ്രത്തിലെ 75 ലെറെ വരുന്നവരാണ് ​േകാവിഡ് പ്രവർത്തനവുമായി രംഗത്തുള്ളത്. കോവിഡ്-19‍‍ൻെറ ആശങ്കാജനകമായ ചുറ്റുപാടിൽ കടകമ്പോളങ്ങളും ആരാധനാലയങ്ങളും ഭാഗികമായി അടഞ്ഞുകിടക്കുമ്പോൾ ഈസ്​റ്റർ, പെരുന്നാൾ ആഘോഷങ്ങൾ പരിഗണിക്കാതെ സേവനനിരതരായിരിക്കുകയാണ് ഒരു സംഘം ആരോഗ്യപ്രവർത്തകർ. ബാലരാമപുരം കുടുംബാരോഗ്യകേന്ദ്രത്തിലെ ജീവനക്കാരിലെറെയും അവധിയെടുക്കാതെയാണ് സേവനരംഗത്തുള്ളത്. ഇവിടത്തെ മെഡിക്കൽ ഓഫിസർ ഡോ. ബിജു അഞ്ച് മാസത്തിനിടെ അവധിയെടുത്തത് ഒരുദിവസം മാത്രം. ഓരോ പ്രദേശങ്ങളിലും കോവിഡ് രോഗികളുടെ എണ്ണം കൂടിത്തുടങ്ങിയതോടെ ശക്തമായ പ്രതിരോധപ്രവർത്തനത്തിന് ആരോഗ്യപ്രവർത്തകർ രംഗത്തുണ്ട്​. കാരക്കോണം മെഡിക്കൽ കോളജിലെ കോവിഡ് സൻെററുകളിലും അതിർത്തിപ്രദേശങ്ങളിലും ഉൾപ്പെടെ കോവിഡ് ഡ്യൂട്ടിക്കായി സദാസമയവും കർമനിരതരായി ആരോഗ്യപ്രവർത്തകരുണ്ട്​. ഇത്തവണത്തെ ബലിപെരുന്നാൾ ദിനത്തിലുൾപ്പെട അവധിയെടുക്കാതെ ഡ്യൂട്ടി ചെയ്യുന്നതിനുള്ള തയാറെടുപ്പിലാണ് ബാലരാമപുരത്തെ ആരോഗ്യപ്രവർത്തകരും ആശാവർക്കർമാരും. മൂന്ന് കണ്ടെയ്ൻമൻെറ് സോണുകളിലായി 13 രോഗികളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. നാട്ടിലേക്ക് മടങ്ങിയെത്തിയ പ്രവാസിമലയാളികൾക്ക് വിപുലമായ ക്വാറൻറീൻ കേന്ദ്രമൊരുക്കുകയാണ്​ ബാലരാമപുരം ഗ്രാമപഞ്ചായത്തും ആരോഗ്യവകുപ്പും​. രാപ്പകൽ വ്യത്യാസമില്ലാതെയാണ് ആരോഗ്യപ്രവർത്തകർ ഇവിടെയും ഡ്യൂട്ടി നോക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.