ജീവനക്കാരന്​ കോവിഡ്; നേമം സോണല്‍ ഓഫിസ് അടച്ചു

നേമം: ജീവനക്കാരന്​ കോവിഡ് സ്ഥിരീകരിച്ചതോടെ തിരുവനന്തപുരം കോർപറേഷ​ൻെറ നേമം സോണല്‍ ഓഫിസ്​ താല്‍ക്കാലികമായി അടച്ചു. ഓഫിസിലെ ആരോഗ്യവിഭാഗമാണ് അടച്ചുപൂട്ടിയത്. അതേസമയം, റവന്യൂവിഭാഗം ഇന്ന് അണുനശീകരണത്തിനുശേഷം തുറന്നുപ്രവര്‍ത്തിക്കും. ആരോഗ്യവിഭാഗത്തിലെ ഒരു ശുചീകരണത്തൊഴിലാളിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. മൊത്തം 45 ഓളം ജീവനക്കാരാണ് സോണല്‍ ഓഫിസില്‍ ഉള്ളത്. ഇവർക്ക്​ തിങ്കളാഴ്​ച കോവിഡ് സ്രവ പരിശോധന നടത്തും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.