വയോധികന്‍ ചികിത്സയിലിരിക്കെ മരിച്ചു

നേമം: വയോധികന്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചു. മരണശേഷം നടത്തിയ ടെസ്​റ്റില്‍ കോവിഡ് പോസിറ്റിവാണെന്ന് സ്ഥിരീകരിച്ചതായി ബന്ധുക്കളെ അധികൃതര്‍ അറിയിച്ചു. മലയിന്‍കീഴ് മണിയറവിള ആളിയോട്ട്‌കോണത്ത് താഴേപുത്തന്‍ വീട്ടില്‍ ക്രിസ്തുദാസ് (77) ആണ് മരിച്ചത്. 13 ദിവസം മുമ്പാണ്​ ക്രിസ്തുദാസിനെ വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സ്‌കാനിങ്​ നടത്തിയപ്പോള്‍ കാന്‍സര്‍ രോഗമാണെന്നറിഞ്ഞു. ചികിത്സ പുരോഗമിക്കുന്നതിനിടെ ശനിയാഴ്ച രാവിലെ മരിച്ചു. തുടര്‍ന്ന് നടന്ന പരിശോധനയിലാണ് കോവിഡ് സ്ഥിരീകരണമുണ്ടായത്. ഭാര്യ: ലളിത. മക്കള്‍: ഷാജി, ലേഖ, അനി. മരുമക്കള്‍: സോണി, സുരേഷ്, ശ്രീജ. CHRISTHUDAAS (77) NEMOM ചിത്രവിവരണം: ക്രിസ്തുദാസ് Virus-free. www.avast.com

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.