കാര്‍ഗില്‍ ഓര്‍മ പുതുക്കി 'കുട്ടിപ്പൊലീസ്'​ പരേഡ്

വെള്ളറട: ആനാവൂര്‍ ഗവ ഹയര്‍സെക്കൻഡറി സ്‌കൂളിലെ സ്​റ്റുഡൻറ്​ പൊലീസ്​ കാഡറ്റുകൾ കാര്‍ഗില്‍ വിജയ ദിനത്തി​ൻെറ ഓര്‍മ പുതുക്കി പരേഡ് നടത്തി. വീടിനു മുന്നില്‍ യൂനിഫോം ധരിച്ച് രക്ഷാകർത്താക്കളുടെ സഹായത്തോടെ ഓണ്‍ ലൈന്‍ വിഡിയോ കോണ്‍ഫറസിലൂടെ 82 കാഡറ്റുകള്‍ പരേഡ്​ ചെയ്തു. നിർദേശങ്ങളുമായി അധ്യാപകനും കോഒാഡിനേറ്ററുമായ സൗദീഷ് തമ്പിയും കമാൻഡ​ുമായി ക്യാപ്റ്റന്‍ ഗോപികയും അസംബ്ലി നയിച്ചു. ബ്ലോക്ക്​ പഞ്ചായത്തംഗം പാലിയോട് ശ്രീകണ്ഠന്‍, ടി.എസ്​. അനില്‍കുമാര്‍, ജയകുമാര്‍ തുടങ്ങിയവര്‍ ആശംസകളുമായെത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.