കാട്ടാക്കട മേഖലയില്‍ രോഗബാധിതര്‍ കൂടുന്നു

കാട്ടാക്കട: കെ.എസ്.ആര്‍.ടി.സി ഡിപ്പോയിലെ ഡ്രൈവർക്ക് പോസിറ്റിവ് സ്ഥിരീകരിച്ചതിനെ തുടർന്ന് എ.ടി.ഒ ഉൾ​െപ്പടെ 60 പേർക്ക് ശനിയാഴ്​ച പരിശോധന നടത്തി. ഒരു ഡ്രൈവർക്കും ഒരു ഇൻസ്‌പെക്ടർക്കും പോസിറ്റിവ് സ്ഥിരീകരിച്ചു. കാട്ടാക്കട മേഖലയില്‍ മൂന്നു കുടുംബങ്ങളിലെ എല്ലാ അംഗങ്ങള്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. കെ.എസ്.ആര്‍.ടി.സി ഡ്രൈവറും, പൊതുപ്രവര്‍ത്തകനും ഉള്‍പ്പെട്ട കുടുംബത്തിലാണ് കോവിഡ് പോസിറ്റിവായത്. കെ.എസ്.ആര്‍.ടിസി ജീവനക്കാര്‍ക്ക് വീണ്ടും സ്ഥിരീകരിച്ചതോടെ തിങ്കളാഴ്ച മുതൽ കെ.എസ്.ആര്‍.ടി.സി ബസ് സർവിസ് പുനരാരംഭിക്കുന്നകാര്യം സംശയത്തിലായി. ഡിപ്പോയിലെ 60 ജീവനക്കാർക്ക് പുറമെ, 40 ഓളം പേരെയും അധികമായി പരിശോധന നടത്തി. മലയിൻകീഴ് പൊലീസ് സ്​റ്റേഷനിലെ ഒരു ഉദ്യോഗസ്ഥനും പോസിറ്റിവ് സ്ഥിരീകരിച്ചു. മിക്കഗ്രാമ പഞ്ചായത്തുകളിലും ഫസ്​റ്റ്​ ലൈൻ ട്രീറ്റ്മൻെറ്​ സൻെററുകൾ ആരംഭിക്കാനുള്ള നടപടി തുടങ്ങി. ആര്യനാട് പാരിഷ് ഹാളിൽ 50 കിടക്കകളും, കള്ളിക്കാട്ട് നെയ്യാർ ഡാം രാജീവ് ഗാന്ധി ഇൻസ്​റ്റിറ്റ്യൂട്ടിൽ 100കിടക്കകളും, പൂവച്ചൽ സ്വകാര്യ വിവാഹ മണ്ഡപത്തിൽ 50കിടക്കകളും വെള്ളനാട്ട് സാരാഭായി എൻജിനീയറിങ്​ കോളജ്​ വിമൻസ് ഹോസ്​റ്റലിൽ 100കിടക്കകളും സജ്ജമായി. ബുധനാഴ്ചയോടെതന്നെ പ്രവർത്തനസജ്ജമാക്കാനാണ് ഗ്രാമപഞ്ചായത്ത് അധികൃതര്‍ ശ്രമിക്കുന്നത് .

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.