അവലോകന യോഗം നടത്തി

തിരുവനന്തപുരം: വട്ടിയൂർക്കാവ് എം.എൽ.എ അഡ്വ.വി.കെ. പ്രശാന്തിൻെറ അധ്യക്ഷതയിൽ ആരോഗ്യപ്രവർത്തകരുടെ വിഡിയോ കോൺഫറൻസ്​ നടത്തി. മണ്ഡലത്തിൽ കോവിഡ് വ്യാപനം തടയുന്നതിനെകുറിച്ചും ഫസ്​റ്റ്​ ലൈൻ ട്രീറ്റ്മൻെറ് സൻെററുകളുടെ പ്രവർത്തനം സംബന്ധിച്ചും അവലോകനം നടത്തി. നഗരസഭ ഹെൽത്ത് സ്​റ്റാൻഡിങ്​ കമ്മിറ്റി ചെയർമാൻ ഐ.പി. ബിനു, ഡെപ്യൂട്ടി ഡി.എം.ഒ ഡോ.സതീഷ്കുമാർ, ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ.ജെ.പത്മലത, നാഷനൽ ഹെൽത്ത് മിഷൻ ഡി.പി.എം പ്രതിനിധി, ഇ.എസ്​.ഐ ആശുപത്രി സൂപ്രണ്ട് ഡോ. മാലിനി, പി.എച്ച്.സികളിലെയും ഫസ്​റ്റ്​ ലൈൻ കോവിഡ് കെയർ സൻെററിലെയും ചുമതലയുള്ള ഡോക്ടർമാർ, ഹെൽത്ത് ഇൻസ്​പെക്ടർമാർ എന്നിവരും പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.