കോവിഡ് വ്യാപനത്തിൽ നേരിയ കുറവ്​; സമ്പർക്കത്തിൽ ആശങ്ക

കൊല്ലം: കോവിഡ് വ്യാപനത്തിൽ നേരിയ കുറവുണ്ടായെങ്കിലും സമ്പർക്കപ്പകർച്ച നിയന്ത്രണത്തിലാകാത്തത് ആശങ്കക്കിടയാക്കുന്നു. ശനിയാഴ്ച 80 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതിൽ 63 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഡോക്ടർ, കൊല്ലം സ്വദേശിയായ തിരുവനന്തപുരം മെഡിക്കൽ കോളജിലെ നഴ്സിങ് അസിസ്​റ്റൻറ് എന്നിവർക്കും രോഗം സ്ഥിരീകരിച്ചു. അതേസമയം, ജില്ലയിൽ 50 പേർ ശനിയാഴ്ച രോഗമുക്തി നേടുകയും ചെയ്തു. വിദേശത്ത് നിന്ന് വന്ന 12 പേരും ഇതരസംസ്ഥാനങ്ങളിൽ നി​െന്നത്തിയ മൂന്നുപേരുമാണ് രോഗബാധിതരായ മറ്റുള്ളവർ. വിദേശത്ത് നി​െന്നത്തിയവർ ഖത്തറിൽ നിന്നെത്തിയ കന്നിമേൽചേരി സ്വദേശി(53), ഐവറി കോസ്​റ്റിൽ നിന്നെത്തിയ അഷ്​ടമുടി സ്വദേശി(28), യു.എ.ഇയിൽ നിന്നെത്തിയ ഇടമൺ സ്വദേശി(32), എഴുകോൺ സ്വദേശി(37), സൗദിയിൽ നിന്നെത്തിയ കരിക്കോട് സ്വദേശിനി(47), കാഞ്ഞാവെളി സ്വദേശി(52), കൊല്ലം വിഷ്ണത്തുകാവ് സ്വദേശി(36), തേവള്ളി സ്വദേശി(42), പള്ളിക്കൽ സ്വദേശി(48), ശക്തികുളങ്ങര സ്വദേശി(34), ഖത്തറിൽനിന്നെത്തിയ വാടി സ്വദേശി(53), യു.എ.ഇയിൽ നിന്നെത്തിയ ശൂരനാട് വടക്ക് സ്വദേശി(35) ഇതരസംസ്ഥാനത്തുനിന്നെത്തിയവർ ഒഡിഷയിൽനിന്നെത്തിയ നീണ്ടകര സ്വദേശി(28), കർണാടകയിൽനിന്നെത്തിയ കൊട്ടിയം സ്വദേശി(44), തമിഴ്നാട്ടിൽനിന്നെത്തിയ കന്യാകുമാരി സ്വദേശി(52). സമ്പർക്കത്തിലൂടെ രോഗബാധിതരായവർ അഞ്ചൽ സ്വദേശികളായ രണ്ടുപേർ, ആയൂർ സ്വദേശികളായ രണ്ടുപേർ, എഴുകോൺ സ്വദേശികളായ രണ്ടുപേർ, ആലപ്പാട് സ്വദേശികളായ രണ്ടുപേർ, കടയ്ക്കൽ സ്വദേശികളായ രണ്ടുപേർ, കരുനാഗപ്പള്ളി സ്വദേശികളായ രണ്ടുപേർ, കുലശേഖരപുരം സ്വദേശികളായ മൂന്നുപേർ, കുളത്തൂപ്പുഴ സ്വദേശികളായ അഞ്ച് പേർ, ചടയമംഗലം സ്വദേശികളായ നാലുപേർ, ചവറ സ്വദേശികളായ മൂന്നുപേർ, ചിതറ സ്വദേശികളായ എട്ടുപേർ, തലച്ചിറ സ്വദേശികളായ നാലുപേർ, തെക്കുഭാഗം സ്വദേശികളായ രണ്ടു പേർ, തെന്മല സ്വദേശികളായ രണ്ടു പേർ, പരവൂർ സ്വദേശികളായ മൂന്നുപേർ, വയയ്ക്കൽ സ്വദേശിനികളായ രണ്ടുപേർ, വിളക്കുടി സ്വദേശികളായ മൂന്നുപേർ, ആദിച്ചനല്ലൂർ, ഇട്ടിവ, ഉമ്മന്നൂർ, ഓയൂർ, കരീപ്ര, നടുവത്തൂർ, രണ്ടാരത്തുരുത്ത്, പള്ളിമൺ, പുനലൂർ, മങ്ങാട്, മടത്തറ, ശാസ്താംകോട്ട എന്നിവിടങ്ങളിൽ ഓരോരുത്തർക്കും സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായി. കൊട്ടാരക്കര സ്വദേശി, കൊല്ലം വടക്കേവിള സ്വദേശിനി എന്നിവരാണ് കോവിഡ് ബാധിതരായ ആരോഗ്യ പ്രവർത്തകർ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.