ആർ.എസ്.പിയുടെ ആരോപണങ്ങൾ വസ്തുതാവിരുദ്ധം -മന്ത്രി പി. തിലോത്തമൻ

തിരുവനന്തപുരം: റേഷൻകടകളിൽ ഇ-പോസ് യന്ത്രങ്ങൾ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് ആർ.എസ്.പി ഉയർത്തിയ അഴിമതി ആരോപണങ്ങൾ വാസ്തവവിരുദ്ധമാണെന്ന് ഭക്ഷ്യമന്ത്രി പി. തിലോത്തമൻ. സിവിൽ സപ്ലൈസ് കോർപറേഷൻ നിയമാനുസരണം ടെൻഡർ വിളിച്ച് കുറവ് തുക ക്വോട്ട് ചെയ്ത കമ്പനിക്കാണ് കരാർ നൽകിയത്. ഏറ്റവും കുറഞ്ഞ തുകയിൽ യന്ത്രം വാഗ്ദാനം ചെയ്ത കമ്പനിയുടെ പേര് ലിങ്ക് വെൽ ടെലിസിസ്​റ്റം പ്രൈവറ്റ് ലിമിറ്റഡ് എന്നാണ്. ഇത് 1993ൽ ആരംഭിച്ച സ്ഥാപനമാണ്. ഇന്ത്യയിലെ 25 സംസ്ഥാനങ്ങളും ഇ-പോസ് യന്ത്രങ്ങൾക്കായി കരാർ നൽകിയത് ഈ കമ്പനിക്കാണ്. കേന്ദ്ര പൊതുമേഖലാസ്ഥാപനം ടെൻഡറിൽ കുറഞ്ഞ തുക വാഗ്ദാനം ചെയ്യാത്തത് മൂലമാണ് യോഗ്യത നേടാനാവാതെ പോയത്. കേന്ദ്ര-സംസ്ഥാന നിർദേശങ്ങൾ പാലിച്ച് നടന്ന നടപടിക്രമമായിരുന്നു ടെൻഡർ എന്നിരിക്കെ യാഥാർഥ്യങ്ങൾ മനസ്സിലാക്കാതെ ഉന്നയിച്ച ആരോപണങ്ങൾ രാഷ്​ട്രീയലക്ഷ്യത്തോടെയുള്ളതാണെന്നും മന്ത്രി അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.