ഫസ്​റ്റ്​ ലൈൻ ട്രീറ്റ്​മെൻറ്​ സെൻററുകൾ: പരിചരണത്തിന്​ ​അ​േലാപ്പതി ഇതര ഡോക്​ടർമാരും

ഫസ്​റ്റ്​ ലൈൻ ട്രീറ്റ്​മൻെറ്​ സൻെററുകൾ: പരിചരണത്തിന്​ ​അ​േലാപ്പതി ഇതര ഡോക്​ടർമാരും തിരുവനന്തപുരം: ത​ദ്ദേശസ്ഥാപന തലത്തിൽ ആരംഭിക്കുന്ന കോവിഡ്​ ഫസ്​റ്റ്​ ലൈൻ ട്രീറ്റ്​മൻെറ്​ സൻെററുകളിലേക്ക്​ (സി.എഫ്.എൽ.ടി.സി) അലോപ്പതി ഇതര വിഭാഗങ്ങളിലെ ഡോക്​ടർമാരെയും ആരോഗ്യപ്രവർത്തകരെയും വിന്യസിക്കുന്നു. രോഗികളുടെ എണ്ണം ഉയരുകയാണെങ്കില്‍ സ്വകാര്യ മേഖലയില്‍നിന്നടക്കമുള്ള ആരോഗ്യപ്രവര്‍ത്തകരെയും സന്നദ്ധപ്രവര്‍ത്തകരെയും ഉള്‍പ്പെടുത്തി ജീവനക്കാരുടെ കരുതല്‍ ശേഖരമൊരുക്കാനും ജില്ലകലക്ടര്‍മാര്‍ക്ക് നിർദേശം നൽകി. ആരോഗ്യവകുപ്പില്‍നിന്നുള്ള മെഡിക്കല്‍ ഓഫിസര്‍ക്കൊപ്പം ഡൻെറല്‍ സര്‍ജന്മാരെയും ആയുഷ് വിഭാഗത്തില്‍നിന്നുള്ള ആയുര്‍വേദ, ഹോമിയോപ്പതി വിഭാഗം ഡോക്ടര്‍മാരെയും ജീവനക്കാരെയും ഉള്‍പ്പെടുത്തി പ്രത്യേക മെഡിക്കല്‍ സംഘങ്ങളെയാണ് നിയോഗിക്കുക. ടീം ലീഡർ എന്ന നിലയിൽ അലോപ്പതി വിഭാഗം ഡോക്​ടർക്കാണ്​ ചുമതല. മെഡിക്കല്‍ ഓഫിസര്‍ സംഘത്തിന് നേതൃത്വം നൽകും. ആയുഷ് മെഡിക്കല്‍ ഓഫിസര്‍ അല്ലെങ്കില്‍ ഒരു ഡൻെറല്‍ സര്‍ജന് ആയിരിക്കും ഉപനേതൃത്വം. ഫസ്​റ്റ്​ ലൈൻ ട്രീറ്റ്​മൻെറ്​ സൻെററുകളി​ലെ സ്​റ്റാഫ്​ വിന്യാസം സംബന്ധിച്ച്​ ആരോഗ്യ സെക്രട്ടറി പുറത്തിറക്കിയ മാർഗനിർദേശങ്ങളിലാണ്​ ഇക്കാര്യങ്ങൾ പരാമർശിക്കുന്നത്​. ഒ.പി നിര്‍ത്തലാക്കിയും ഡോക്​ടർമാരെ പിൻവലിക്കാം ആരോഗ്യവകുപ്പിനുകീഴില്‍നിന്ന് ആവശ്യമായ ഡോക്ടര്‍മാരെ കണ്ടെത്താനായി ആവശ്യമെങ്കില്‍ കുടുംബാരോഗ്യകേന്ദ്രങ്ങളില്‍ വൈകീട്ടത്തെ ഒ.പി നിര്‍ത്തലാക്കി അവിടെനിന്നുള്ള ഡോക്ടര്‍മാരെ പിന്‍വലിക്കാം. ഒ.പിയില്‍ എത്തുന്നവരുടെ എണ്ണം കുറവുള്ള സാമൂഹികാരോഗ്യകേന്ദ്രങ്ങളില്‍ മൂന്നിലധികം ഡോക്ടര്‍മാരുണ്ടെങ്കില്‍ അവരെയും ഹെല്‍ത്ത് ടീമിലേക്ക് നിയോഗിക്കാം. കോവിഡ് ചികിത്സ ഇല്ലാത്ത മറ്റ് ആശുപത്രികളില്‍നിന്നുള്ള ജീവനക്കാരെ നിയോഗിക്കാനും നിർദേശം നൽകിയിട്ടുണ്ട്​. കരുതൽ സംഘത്തെയ​ും തയാറാക്കും അലോപ്പതി മേഖല കൂടാതെ മറ്റുവിഭാഗങ്ങളില്‍നിന്നുള്ള ജീവനക്കാരെ ഉൾപ്പെടുത്തി റിസർവ്​ വിഭാഗത്തെയും രൂപവത്​കരിക്കുന്നുണ്ട്​. ആയുര്‍വേദ, ഹോമിയോപ്പതി, ഡൻെറല്‍ സര്‍ജന്‍മാരാണ്​ ആദ്യ പൂളിൽ. ഇ.എസ്.ഐ ജീവനക്കാര്‍, പി.ജി വിദ്യാര്‍ഥികള്‍, ഹൗസ് സര്‍ജൻമാര്‍, നഴ്‌സിങ് സ്‌കൂള്‍ ട്യൂട്ടര്‍മാര്‍, നഴ്‌സിങ് വിദ്യാര്‍ഥികള്‍, ഫാര്‍മസി, എം.എല്‍.ടി വിദ്യാര്‍ഥികള്‍ എന്നിവരാണ്​ രണ്ടാം പൂളിൽ. ആയുര്‍വേദ നഴ്‌സുമാര്‍, ഹോമിയോപ്പതി നഴ്‌സുമാര്‍ മറ്റുജീവനക്കാര്‍ എന്നിവരടങ്ങിയതാണ് മൂന്നാം പൂള്‍. സ്വകാര്യ ആശുപത്രി ജീവനക്കാര്‍, വളൻറിയർമാർ‍, കരാർ ജീവനക്കാർ എന്നിവരാണ്​ നാലാമ​െത്ത പൂളിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.