പി.ജി മെഡിക്കൽ മോപ്​-അപ് അലോട്ട്മെൻറ് പ്രസിദ്ധീകരിച്ചു

പി.ജി മെഡിക്കൽ മോപ്​-അപ് അലോട്ട്മൻെറ് പ്രസിദ്ധീകരിച്ചു തിരുവനന്തപുരം: വിവിധ സർക്കാർ-സ്വാശ്രയ മെഡിക്കൽ കോളജുകളിലെയും തിരുവനന്തപുരം റീജനൽ കാൻസർ സൻെററിലെയും (ആർ.സി.സി) ബിരുദാനന്തര ബിരുദ മെഡിക്കൽ കോഴ്സുകളിൽ ഒഴിവുവന്ന സീറ്റുകളിലേക്കുള്ള ഓൺലൈൻ മോപ്​-അപ് അലോട്ട്മൻെറ് www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. മെഡിക്കൽ കോഴ്സുകളുടെ പ്രവേശനത്തിനായി പ്രസിദ്ധീകരിച്ച പുതുക്കിയ റാങ്ക്​ ലിസ്​റ്റ്​/കാറ്റഗറി ലിസ്​റ്റി​​ൻെറയും വിദ്യാർഥികൾ പ്രവേശന പരീക്ഷ കമീഷണറുടെ വെബ്സൈറ്റിലൂടെ 24ന്​ ഉച്ചക്ക് 12വരെ നൽകിയ ഓൺലൈൻ ഓപ്ഷനുകളുടെയും അടിസ്ഥാനത്തിലാണ് അലോട്ട്മൻെറ് തയാറാക്കിയത്. ഇതുപ്രകാരം പ്രവേശനം ലഭിക്കുന്ന വിദ്യാർഥികൾ വെബ്സൈറ്റിൽനിന്ന്​ അലോട്ട്മൻെറ് മെമ്മോയുടെ പകർപ്പ്​ എടുക്കണം.​ പ്രവേശന പരീക്ഷ കമീഷണർക്ക് അടക്കേണ്ട ഫീസ് ഓൺലൈൻ പേമൻെറായോ തെരഞ്ഞെടുക്കപ്പെട്ട ഹെഡ് പോസ്​റ്റ്​ ഒാഫിസുകളിലോ ഒടുക്കണം. അലോട്ട്മൻെറ് ലഭിച്ച വിദ്യാർഥികൾ 28ന്​ വൈകീട്ട്​ നാലിന്​ മുമ്പ്​ മെമ്മോയിൽ സൂചിപ്പിച്ച രേഖകൾ സഹിതം കോളജിൽ ഹാജരായി പ്ര​േവശനം നേടണം. ഓൺലൈൻ മോപ്-അപ് അലോട്ട്മൻെറിലൂടെ ലഭിക്കുന്ന അഡ്മിഷൻ അന്തിമമായിരിക്കും. മാറ്റം അനുവദിക്കില്ല. 28ന്​ വൈകീട്ട്​ അഞ്ചിനു​ മുമ്പ് ബന്ധപ്പെട്ട മെഡിക്കൽ കോളജുകളിൽ പ്ര​േവശനം നേടിയ വിദ്യാർഥികളുടെ വിവരങ്ങൾ കോളജ് പ്രിൻസിപ്പൽമാർ ഒാൺലൈൻ അഡിഷൻ മാനേജ്മൻെറ് സിസ്​റ്റം (OAMS) മുഖേന പ്രവേശന പരീക്ഷ കമീഷണർക്ക് സമർപ്പിക്കണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.