നെടുമങ്ങാട് താലൂക്കിലെ അദാലത്​ ആഗസ്​റ്റ്​ ഒന്നിന്

തിരുവനന്തപുരം: നെടുമങ്ങാട് താലൂക്കിലെ പൊതുജനങ്ങളിൽനിന്ന്​ പരാതികൾ സ്വീകരിക്കുന്നതിനും പരിഹാരം കാണുന്നതിനുമായി ആഗസ്​റ്റ്​ ഒന്നിന് കലക്ടർ ഓൺലൈൻ പൊതുജന പരാതിപരിഹാര അദാലത്​ നടത്തും. പങ്കെടുക്കാൻ താൽപര്യമുള്ളവർ ജൂലൈ 27വരെ ചുള്ളിമാനൂർ, തോട്ടുമുക്ക്, നന്ദിയോട് ജങ്​ഷൻ, പാങ്ങോട്, കക്കാണിക്കര, പാലോട് ജങ്​ഷൻ, കൂനൻവേങ്ങ, തൊളിക്കോട് ജങ്​ഷൻ, അയ്യപ്പൻകുഴി, കമ്പനിമുക്ക് എന്നിവിടങ്ങളിലെ അക്ഷയ കേന്ദ്രങ്ങളിലെത്തി കലക്ടർക്ക് അപേക്ഷ സമർപ്പിക്കണം. പരാതികൾ വിഡിയോ കോൺഫറൻസിങ്ങിലൂ​െട കലക്ടർ ഡോ. നവജ്യോത് ഖോസ നേരിട്ട്​ പരിശോധിച്ച് പരിഹാരം നിർദേശിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.