മസ്ജിദിലെ മോഷണം: പ്രതിയെ ഉടൻ പിടികൂടണമെന്ന്

വർക്കല: ഇടവ ആലുംമൂട് ജമാഅത്ത് മസ്ദിജ് മഖാമിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷണം നടന്ന്​ ദിവസങ്ങൾ കഴിഞ്ഞിട്ടും പൊലീസ് അന്വേഷണം നടക്കാത്തത് ദുഃഖകരമെന്ന് പാണക്കാട് ബഷീറലി ശിഹാബ്തങ്ങൾ. മസ്ജിദിലെ സി.സി ടി.വിയിൽ പതിഞ്ഞ മോഷണ ദൃശ്യങ്ങൾ ജമാഅത്ത് ഭാരവാഹികൾ പൊലീസിന് കൈമാറുകയും ചെയ്തിരുന്നു. എങ്കിലും അന്വേഷണം നടക്കുന്നില്ലെന്നും മോഷ്​ടാവിനെ ഉടൻ പിടികൂടണമെന്നും ബഷീറലി തങ്ങൾ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.