കുന്നത്തുകാലിലും വെള്ളറടയിലും നിരവധിപേര്‍ നിരീക്ഷണത്തിൽ

വെള്ളറട: വെള്ളറട ആറാട്ടുകുഴി പ്രദേശത്ത്​ യുവാവിന് കോവിഡ് ബാധിച്ച തിനെത്തുടര്‍ന്ന് ഇയാളുമായി സമ്പര്‍ക്കത്തിലുള്ള ഇരുനൂറോളം പേര്‍ നിരീക്ഷണത്തിലായി. കുന്നത്തുകാല്‍ ഗവ: ആശുപത്രിയിലെ ആശാപ്രവര്‍ത്തകയുടെ സമ്പര്‍ക്കത്തിലുള്ള ആറുപേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ഇവരുമായി പ്രാഥമിക സമ്പര്‍ക്കപ്പട്ടികയിലും എള്ളുവിളക്കുസമീപത്ത് കോവിഡ് ബാധിച്ച യുവാവി​ൻെറ സമ്പര്‍ക്കപ്പട്ടികയിലുമായി നാനൂറിലേറെപ്പേര്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്. പാലിയോട് കേന്ദ്രമാക്കി കോവിഡ് പരിശോധനക്കുള്ള സൗകര്യം ഗ്രാമപഞ്ചായത്ത്​ തയാറാക്കിക്കഴിഞ്ഞു. ഗ്രാമപഞ്ചായത്ത്​ മേഖല ഇപ്പോഴും കര്‍ശന നിയന്ത്രണങ്ങളുള്ള കണ്ടെയ്​ൻമൻെറ്​ സോണായി തുടരുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.