തീരദേശ സോൺ: ഉന്നതതല യോഗം

തിരുവനന്തപുരം: ഇടവ മുതൽ പെരുമാതുറ വരെയുള്ള ഒന്നാം തീരദേശ സോണിലെ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി ഡെപ്യൂട്ടി സ്പീക്കർ വി. ശശി, വി. ജോയി എം.എൽ.എ എന്നിവരുടെ നേതൃത്വത്തിൽ ഉന്നതതലയോഗം ചേർന്നു. കോവിഡിന് പുറമെയുള്ള രോഗങ്ങളുടെ ചികിത്സ പരമാവധി വീടുകളിൽ ലഭ്യമാക്കാൻ ടെലിമെഡിസിൻ സൗകര്യം ഏർപ്പെടുത്താനും അത്യാവശ്യഘട്ടങ്ങളിൽ ആശാ വർക്കർമാരുടെയും അംഗൻവാടി ജീവനക്കാരുടെയും സഹായത്തോടെ ജീവൻരക്ഷാ മരുന്നുകൾ വീടുകളിൽ എത്തിക്കാനും യോഗത്തിൽ തീരുമാനിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.