വർക്കല താലൂക്ക് ആശുപത്രി ഡോക്ടർക്കും അകത്തുമുറിയിൽ ശുചീകരണത്തൊഴിലാളിക്കും കോവിഡ്

വര്‍ക്കല: താലൂക്കാശുപത്രിയിലെ രണ്ടുപേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ജനറല്‍ ഒ.പിയില്‍ ഡ്യൂട്ടി ചെയ്ത ഡോക്ടര്‍ക്കും ശുചീകരണത്തൊഴിലാളിക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇക്കഴിഞ്ഞ 18ന് നടത്തിയ ഡോക്ടറുടെ പരിശോധന ഫലം വെള്ളിയാഴ്ചയാണ് വന്നത്. താലൂക്കാശുപത്രിയില്‍ ആൻറിജന്‍ ടെസ്​റ്റ്​ നടത്തിയപ്പോള്‍ നെഗറ്റിവ്​ ഫലമാണ് കാണിച്ചത്. അകത്തുമുറിയിലെ കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രത്തില്‍ ജോലി ചെയ്ത ശുചീകരണത്തൊഴിലാളിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.