ആലംകോട് പൈപ്പ് ലൈൻ നീട്ടൽ പദ്ധതി ഉദ്ഘാടനം ചെയ്തു

ആനാട്: ഗ്രാമപഞ്ചായത്തിൽ എഴുപത്തിയഞ്ചോളം കുടുംബങ്ങൾക്ക് ശുദ്ധജലം ലഭ്യമാക്കുന്ന ആലംകോട് പൈപ്പ് ലൈൻ നീട്ടൽ പദ്ധതി ജില്ല പഞ്ചായത്തംഗം ആനാട് ജയൻ ഉദ്ഘാടനം ചെയ്തു. ആനാട് ഗ്രാമപഞ്ചായത്തി​ൻെറ 2018-19 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മണ്ഡപം വാർഡിലാണ് പദ്ധതി നടപ്പാക്കിയത്. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ആനാട് സുരേഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ വാർഡ് മെംബർ സിന്ധു, ഹരികുമാർ, സുരേന്ദ്രൻ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.