വെളിയത്ത് പച്ചക്കറി വിൽപന കോവിഡ്

സമ്പർക്കം പുലർത്തിയവർ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എത്തണം വെളിയം: വെളിയം ചന്തയിൽ പച്ചക്കറി വിൽപന നടത്തിയ വെളിനല്ലൂർ സ്വദേശിക്ക് കോവിഡ്. ഇയാൾ വെളിയത്തെ നിരവധി പേരുമായി സമ്പർക്കത്തിൽ ഏർപ്പെട്ടിട്ടുണ്ട്. പൂയപ്പള്ളിയിലും ഉമ്മന്നൂരിലും ജാഗ്രത വെളിയം: പൂയപ്പള്ളിയിലും ഉമ്മന്നൂരും കോവിഡ് രോഗബാധിതർ വർധിക്കുന്നു. പൂയപ്പള്ളി മരുതമൺപള്ളി സ്വദേശിനികളായ രണ്ടുപേർക്കാണ് വെള്ളിയാഴ്ച കോവിഡ് റിപ്പോർട്ട് ചെയ്തത്. ഓയൂരിലെ ഹൈപ്പർ മാർക്കറ്റിലെ ജീവനക്കാരിയായ യുവതിയിൽ നിന്നാണ് ബന്ധുവായ സ്ത്രീക്ക് കോവിഡ് പിടിപെട്ടത്. കോവിഡ് സ്ഥിരീകരിച്ചവരുടെ സമ്പർക്കപ്പട്ടിക 400 പേരിൽ കൂടുതൽ വരുമെന്ന് പൂയപ്പള്ളി പഞ്ചായത്ത് പ്രസിഡൻറ് അറിയിച്ചു. ഹൈപ്പർമാർക്കറ്റിൽ പോയിട്ടുള്ള വെളിനല്ലൂർ പഞ്ചായത്ത് നിവാസികൾ അടിയന്തരമായി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ റിപ്പോർട്ട് ചെയ്യണമെന്ന് ആരോഗ്യ വിഭാഗം അറിയിച്ചു. ഉമ്മന്നൂരിൽ ഏ​​ഴുപേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഒരു കുടുംബത്തിലെ മൂന്നുപേർക്ക്​ ഉൾപ്പെടെയാണ്​ പോസിറ്റിവായത്. വെളിയത്ത്​ രണ്ട്​ പേർക്കുംവെളിയം ചന്തയിൽ പച്ചക്കറി വിൽക്കുന്ന വെളിനല്ലൂർ സ്വദേശിക്കും കോവിഡ് സ്ഥിരീകരിച്ചു. പച്ചക്കറി വിൽപനക്കാരനുമായി നേരിട്ട് സമ്പർക്കം പുലർത്തിയ നാലുപേരുടെ സ്രവം പരിശോധനക്ക് അയച്ചു. ജൂലൈ മൂന്ന് മുതൽ 15 വരെയുള്ള ദിവസങ്ങളിൽ പച്ചക്കറി വിൽപനക്കാരനുമായി സമ്പർക്കം പുലർത്തിയവർ അടിയന്തരമായി വാപ്പാല പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എത്തണമെന്ന് വെളിയം വാർഡ് അംഗം അനിരൂപ് അറിയിച്ചു. കാരാളികോണം ഹംദാൻ ഫൗണ്ടേഷനിൽ കോവിഡ് ആശുപത്രി തുറന്നു (ചിത്രം) ആയൂർ: ഇളമാട് കോവിഡ് ഫസ്​റ്റ് ലൈൻ ട്രീറ്റ്മൻെറ് സൻെറർ കാരാളികോണം ഹംദാൻ ഫൗണ്ടേഷൻ സ്ഥാപനത്തിൽ തുടങ്ങി. മുല്ലക്കര രത്നാകരൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് എസ്. ചിത്ര അധ്യക്ഷത വഹിച്ചു. ഫൗണ്ടേഷൻ ചെയർമാൻ കാഞ്ഞാർ അഹമ്മദ് കബീർ ബാഖവിയെ ആദരിച്ചു. കൊട്ടാരക്കര തഹസിൽദാർ നിർമൽ, ഡെപ്യൂട്ടി കലക്ടർ റഹീം, എച്ച്.എസ്. ജയചന്ദ്രൻ, മെഡിക്കൽ ഓഫിസർ ഡോ. ജസ്ന വിജയ് എന്നിവർ സംസാരിച്ചു.130 കിടക്കകൾ ഇവിടെ സജ്ജീകരിച്ചു. രോഗികൾക്കും ആരോഗ്യ പ്രവർത്തകർക്കും ഭക്ഷണ സൗകര്യം അടക്കം എല്ലാ വിധ സൗകര്യങ്ങളും ഏർപ്പെടുത്തിയതായി അധികൃതർ പറഞ്ഞു. ബ്ലോക്ക് മെഡിക്കൽ ഓഫിസർ ഡോ. അനിതയുടെ നേതൃത്വത്തിൽ 20 അംഗ മെഡിക്കൽ ടീം മൂന്ന് ഷിഫ്റ്റുകളായി എല്ലാ സമയവും സേവനമനുഷ്ഠിക്കും. ഇളമാട് ഗവ. ഐ.ടി.ഐ, കാരാളികോണം മിനാർ മിഷൻ ആശുപത്രി, ആയൂർ ശിൽപ എന്നിവിടങ്ങളിലാണ് ഡോക്ടർമാർക്കും അനുബന്ധ ആരോഗ്യ പ്രവർത്തകർക്കും താമസ സൗകര്യമൊരുക്കിയിരിക്കുന്നത്. ആംബുലൻസ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.