പുലിപ്പേടിയിൽ ചാലിയക്കര പുലിയും കുഞ്ഞുങ്ങളും നാട്ടിലിറങ്ങി; ജനം ഭീതിയിൽ

പുനലൂർ: ചാലിയക്കരയിൽ നാട്ടിലിറങ്ങിയ പുലിയും രണ്ടുകുഞ്ഞുങ്ങളും ജനങ്ങളെ ഭീതിയിലാഴ്ത്തി. വെള്ളിയാഴ്ച രാവിലെ അഞ്ചോടെ ചാലിയക്കര എസ്​റ്റേറ്റ് ലയത്തിന് സമീപം ടാപ്പിങ് തൊഴിലാളികളാണ് പുലികളെ കണ്ടത്. ബഹളംവെച്ചതോടെ തള്ളപ്പുലിയും രണ്ടു കുഞ്ഞുങ്ങളും സമീപത്തെ വനത്തിൽ കയറി. പത്തനാപുരം വനം റേഞ്ച് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി. ജനങ്ങൾ ജാഗ്രത പാലിക്കാൻ മുന്നറിയിപ്പ് നൽകി. മേഖലയിൽ പുലിയടക്കം വന്യമൃഗങ്ങൾ ഇറങ്ങി വളർത്തുമൃഗങ്ങളെ കൊല്ലുന്നതും പിടിച്ചുകൊണ്ടുപോകുന്നതും പതിവാണ്. ജനവാസമേഖലയിൽ ചുറ്റിക്കിടക്കുന്ന 360 ഏക്കർ വരുന്ന വനമാണ് ഇവയുടെ താവളം. പുനലൂരിൽ പട്ടികവർഗ കോളനി വികസനത്തിന് മൂന്നുകോടി അനുവദിച്ചു പുനലൂർ: അംബേദ്കർ സെറ്റിൽമൻെറ് വികസന പദ്ധതിയിൽ പുനലൂർ നിയോജക മണ്ഡലത്തിൽ മൂന്ന് കോടി രൂപ അനുവദിച്ചതായി മന്ത്രി കെ. രാജു അറിയിച്ചു. നിർമാണപ്രവൃത്തികളുടെ ഉദ്ഘാടനം ശനിയാഴ്ച ഉച്ചക്ക് രണ്ടിന് അച്ചൻകോവിൽ പട്ടികവർഗകോളനിയിൽ മന്ത്രി നിർവഹിക്കും. അച്ചൻകോവിലിൽ കമ്യൂണിറ്റി ഹാൾ നിർമാണത്തിന് 19.5 ലക്ഷം, 84 കുടുംബങ്ങൾക്ക് റബർകൃഷിക്കായി 41.5 ലക്ഷം, 26 കുടുംബങ്ങൾക്ക് ഭവനപുനരുദ്ധാരണം 39 ലക്ഷം രൂപ എന്നിവക്കാണ് പണം ചെലവിടുന്നത്. പദ്ധതിയുടെ നിർമാണ ചുമതല സംസ്ഥാന നിർമിതികേന്ദ്രത്തിനാണ്. കുളത്തൂപ്പുഴയിൽ ചെറുകര, ഇടത്തറ, കല്ലുപച്ച പട്ടികവർഗസങ്കേതങ്ങളിൽ റോഡ് നിർമാണം 47.5 ലക്ഷം, കമ്യൂണിറ്റി ഹാൾ നിർമാണം 23.69 ലക്ഷം, ചുറ്റുമതിൽ നിർമാണം 1.35 ലക്ഷം, കല്ലുപച്ചയിൽ കുടിവെള്ളപദ്ധതി വാട്ടർ ടാങ്ക് നിർമാണം 1.03 ലക്ഷം, ചെറുകരയിൽ 26.43 ലക്ഷം രൂപയുടെയും പദ്ധതികളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. കുളമ്പിയിൽ കുടിവെള്ള പദ്ധതിക്ക് 16.26 ലക്ഷം, റോഡ് നിർമാണം, സംരക്ഷണഭിത്തി നിർമാണം 36.73 ലക്ഷം, പെരുവഴിക്കാലയിൽ റോഡ്, സംരക്ഷണ ഭിത്തി നിർമാണം 47 ലക്ഷം എന്നിങ്ങനെയും ചെലവിടും. നിർമാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്ന് മന്ത്രി അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.