രോഗലക്ഷണങ്ങളുള്ളവർ ആരോഗ്യവകുപ്പുമായി ബന്ധപ്പെടണം

കുളത്തൂപ്പുഴ: പ്രദേശത്ത് കഴിഞ്ഞദിവസങ്ങളില്‍ മത്സ്യവില്‍പന നടത്തിയ വ്യാപാരിക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജൂലൈ ഏഴ് മുതല്‍ 17 വരെ കുളത്തൂപ്പുഴ പഞ്ചായത്തിലെ നെടുവന്നൂര്‍ക്കടവ്, ഇ.എസ്.എം കോളനി, കായിക്കര കുന്നുംപുറം, പതിനാറേക്കര്‍, അമ്പലക്കടവ്, കല്ലുവെട്ടാംകുഴി, നെല്ലിമൂട്, സാംനഗര്‍ പ്രദേശങ്ങളില്‍ എത്തിയ വാഹനത്തില്‍ നിന്ന് മത്സ്യം വാങ്ങിയവരില്‍ ആര്‍ക്കെങ്കിലും പനി, ചുമ, തൊണ്ടവേദന തുടങ്ങി ഏതെങ്കിലും തരത്തിലുള്ള രോഗലക്ഷണം കാണുന്നുണ്ടെങ്കില്‍ അടിയന്തരമായി അതത്​ പ്രദേശത്തെ ആരോഗ്യപ്രവര്‍ത്തകരുമായി ബന്ധപ്പെടണമെന്ന് സാമൂഹികാരോഗ്യകേന്ദ്രം ചീഫ് മെഡിക്കൽ ഓഫിസര്‍ അറിയിച്ചു. വ്യാജ പ്രചാരണത്തിനെതിരെ പരാതി നിലമേൽ: വ്യാജ പ്രചാരണം നടത്തിയവർക്കെതിരെ നടപടി ആവശ്യപ്പെട്ട് പൊതുപ്രവർത്തകൻ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നൽകി. നിലമേലിലെ ഡി.വൈ.എഫ്.ഐ നേതാവ് അരവിന്ദാണ് പരാതി നൽകിയത്. സഹോദരങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഇടപെട്ടതിൻെറ പേരിൽ തനിക്കെതിരെ പീഡനാരോപണം ചമക്കുകയും ഓൺലൈൻ ചാനൽ വഴി പ്രചരിപ്പിക്കുകയും ചെയ്തവർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് പരാതി നൽകിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.