അടിയന്തരമായി ജോലിയിൽ പ്രവേശിക്കാൻ നിർദേശം

തിരുവനന്തപുരം: കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിനായി പഞ്ചായത്ത് വകുപ്പിൽ അവധിയിലുള്ളവർ അടിയന്തരമായി തിരികെ ജോലിയിൽ പ്രവേശിക്കണമെന്ന് ഡെപ്യൂട്ടി ഡയറക്ടർ ഉത്തരവിട്ടു. മെഡിക്കൽ അവധിയുള്ളവർക്ക് ഇത്ബാധകമല്ല. അവശേഷിക്കുന്ന ഒഴിവുള്ള തസ്തികയുടെ വിവരവും അവധിയിലുള്ളവരുടെ രേഖാമൂലമുള്ള വിശദീകരണവും തിങ്കളാഴ്ച വൈകീട്ട് മൂന്നിന് മുമ്പായി പഞ്ചായത്ത് ഡയക്ടറേറ്റിൽ ലഭ്യമാക്കണം. സ്ഥലം മാറ്റം അനുവദിച്ചിട്ടും നിലവിലെ സ്​റ്റേഷനുകളിൽ തുടരുന്നവർ അടിയന്തരമായി വിടുതൽ ചെയ്യണമെന്നും എത്രയും വേഗം പുതിയ സ്ഥലങ്ങളിൽ ചുമതലയേൽക്കണമെന്നും നിർദേശമുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.