മുഴുവൻ ഫലവും നെഗറ്റിവ്​

കോവളം: കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ പനത്തുറ തീരദേശത്ത് ഇന്നലെ 50 പേരിൽ നടത്തിയ ആൻറിജൻ പരിശോധനയിൽ മുഴുവൻ ഫലവും നെഗറ്റിവായത് ആശ്വാസമായി. നേരത്തേ രോഗം സ്ഥിരീകരിച്ച ഒരു ഓട്ടോറിക്ഷ ഡ്രൈവറുമായി സമ്പർക്കമുണ്ടായെന്ന സംശയത്തെ തുടർന്ന്, പാച്ചല്ലൂർ സ്കൂളിൽ വെച്ച് നടത്തിയ പരിശോധന ഫലമാണ് നെഗറ്റിവായത്. ഇതോടൊപ്പം തിരുവല്ലം പുഞ്ചക്കരിയിൽ 50 പേരിൽ ആൻറിജൻ പരിശോധന നടത്തിയതിൽ മൂന്നുപേർക്ക്​ കോവിഡ് പോസിറ്റിവാണെന്നും കണ്ടെത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.