പോത്തൻകോട് കോവിഡ് സമ്പർക്ക വ്യാപനമില്ല

പോത്തൻകോട്: സമ്പർക്കവ്യാപനം നടന്നിട്ടുണ്ടോ എന്നറിയാനായി വേങ്ങോടും പോത്തൻകോടും നടത്തിയ കോവിഡ് പരിശോധനാ ഫലങ്ങൾ നെഗറ്റിവായതോടെ ആശങ്കകൾ വേണ്ടെന്നും ജാഗ്രത തുടർന്നാൽ മതിയെന്നും പഞ്ചായത്ത് പ്രസിഡൻറ് വേണുഗോപാലൻ നായർ അറിയിച്ചു. വേങ്ങോട് ചേനവിള സ്വദേശി ആരോഗ്യവിഭാഗം ജീവനക്കാരനും രണ്ടാം ഘട്ടം പരിശോധനാ ഫലം നെഗറ്റിവായതിനെതുടർന്ന് ആശുപത്രി വിട്ടു. ആദ്യ പരിശോധനയിൽ ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. തുടർന്നുള്ള നിയന്ത്രണങ്ങളുടെ ഭാഗമായി ഒരാഴ്ചത്തേക്ക് വിലക്ക് ഏർപ്പെടുത്തിയ മഞ്ഞമല മുതൽ തോന്നയ്ക്കൽ ഹൈസ്കൂൾ ജങ്​ഷൻവരെയുള്ള കച്ചവട സ്ഥാപനങ്ങളും വേങ്ങോട് പൊതുചന്തയും ഉൾപ്പെടെ ഇന്നുമുതൽ തുറക്കാൻ നിർദേശിച്ചതായും പ്രസിഡൻറ് പറഞ്ഞു. വെമ്പായം പഞ്ചായത്തിലെ കോവിഡ് സ്ഥിരീകരിച്ച നന്നാട്ടുകാവ് വഴയ്ക്കാട് സ്വദേശിനിയും പൗഡിക്കോണം സ്വദേശിനിയും പോത്തൻകോട് ജങ്​ഷനിലെ അക്ഷയകേന്ദ്രത്തിലും ഏഴ്​ വ്യാപാരസ്ഥാപനങ്ങളിലും എത്തിയതും പ്രദേശത്തെ ഭീതിയിലാക്കിയിരുന്നു. ഈ സ്ഥാപനങ്ങളിലെ ഉടമസ്ഥരെയും ജീവനക്കാരെയും പോത്തൻകോട് ഗവ. യു.പി സ്കൂളിൽെവച്ച് പഞ്ചായത്തിലെ കുടുംബാരോഗ്യ കേന്ദ്രത്തി​ൻെറ നേതൃത്വത്തിൽ സ്രവപരിശോധന നടത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.