ആശുപത്രികളില്‍ ഒ.പി സംവിധാനം പരമാവധി ഓണ്‍ലൈന്‍ വഴിയാക്കണം ^കലക്ടര്‍

ആശുപത്രികളില്‍ ഒ.പി സംവിധാനം പരമാവധി ഓണ്‍ലൈന്‍ വഴിയാക്കണം -കലക്ടര്‍ തിരുവനന്തപുരം: ആശുപത്രികളില്‍ ഒ.പി സംവിധാനം പരമാവധി ഓണ്‍ലൈന്‍ വഴിയാക്കണമെന്ന് ജില്ല കലക്ടര്‍ ഡോ. നവജ്യോത് ഖോസ അറിയിച്ചു. ആവശ്യമെങ്കില്‍ ടെലിമെഡിസിന്‍ സംവിധാനം പ്രയോജനപ്പെടുത്തണം. അഡ്മിറ്റായ രോഗിക്കൊപ്പം കൂട്ടിരിപ്പിന് ഒരാള്‍ മാത്രമേ പാടുള്ളൂ. ഇക്കാര്യം ആശുപത്രി അധികൃതര്‍ ഉറപ്പാക്കണം. കൂട്ടിരിപ്പുകാര്‍ മാസ്‌ക്കും ഫേസ് ഷീല്‍ഡും നിര്‍ബന്ധമായും ഉപയോഗിക്കണം. അപകടങ്ങള്‍, ഹൃദയസംബന്ധമായ അസുഖങ്ങള്‍, കാന്‍സര്‍ പോലുള്ള രോഗങ്ങള്‍, മറ്റ് അടിയന്തര ചികിത്സകള്‍ എന്നിവക്ക്​ ആശുപത്രികള്‍ പ്രത്യേക പരിഗണന നല്‍കണമെന്നും കലക്ടര്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.