കണ്ടെയ്​ന്‍മെൻറ്​ സോണുകള്‍ പ്രഖ്യാപിച്ചു

കണ്ടെയ്​ന്‍മൻെറ്​ സോണുകള്‍ പ്രഖ്യാപിച്ചു തിരുവനന്തപുരം: കോര്‍പറേഷനു കീഴിലെ കഴക്കൂട്ടം, ചെറുവയ്ക്കല്‍, ഉള്ളൂര്‍, പട്ടം, മുട്ടട, കവടിയാര്‍, കുന്നുകുഴി, തൈക്കാട്, കരമന, ചാല, തമ്പാനൂര്‍, പൗണ്ട്കടവ് വാര്‍ഡുകള്‍ കണ്ടെയ്​ന്‍മൻെറ്​ സോണായി ജില്ല കലക്ടര്‍ ഡോ. നവജ്യോത് ഖോസ പ്രഖ്യാപിച്ചു. നെയ്യാറ്റിന്‍കര മുനിസിപ്പാലിറ്റിക്കു കീഴിലെ കോട്ടപ്പന, മാമ്പഴക്കര, തവരവിള, ഊരൂട്ടുകാല എന്നീ വാര്‍ഡുകളും ബാലരാമപുരം പഞ്ചായത്തിനു കീഴിലെ തലയല്‍, ടൗണ്‍, ഇടമലക്കുഴി, കിളിമാനൂര്‍ പഞ്ചായത്തിനു കീഴിലെ ദേവേശ്വരം, ചെങ്കല്‍ പഞ്ചായത്തിനു കീഴിലെ കുടുംബോട്ടുകോണം, മേലാമ്മകം, വിളപ്പില്‍ പഞ്ചായത്തിനു കീഴിലെ വിളപ്പില്‍ശാല, പുളിയറക്കോണം, പെരിങ്ങമ്മല പഞ്ചായത്തിനു കീഴിലെ ഇലവുപാലം, അഴൂര്‍ പഞ്ചായത്തിനു കീഴിലെ പെരുങ്കുഴി, കൊല്ലയില്‍ പഞ്ചായത്തിനു കീഴിലെ പുതുശ്ശേരി മഠം എന്നീ വാര്‍ഡുകളെയും കണ്ടെയ്​ന്‍മൻെറ്​ സോണില്‍ ഉള്‍പ്പെടുത്തി. ഈ വാര്‍ഡുകളോട് ചേര്‍ന്നുള്ള പ്രദേശങ്ങളിലും പ്രത്യേക ശ്രദ്ധ പുലര്‍ത്തണമെന്നും കലക്ടര്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.