തീരദേശത്തെ കോവിഡ് രോഗികളുടെ എണ്ണത്തിൽ വർധന

ആറ്റിങ്ങല്‍: തീരദേശത്തെ കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നു. പുതുതായി 30 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. വ്യാഴാഴ്ച അഞ്ചുതെങ്ങില്‍ 49 പേരെ പരിശോധിച്ചതില്‍ 20 പേര്‍ക്കും കടയ്ക്കാവൂരില്‍ 50 പേരെ പരിശോധിച്ചതില്‍ മൂന്നുപേര്‍ക്കും രോഗം സ്ഥിരീകരിച്ചു. അഞ്ചുതെങ്ങ് പി.എച്ച്.സിയിലെ കോവിഡ് ടെസ്​റ്റിങ്ങില്‍ 50 ശതമാനമാണ് പോസിറ്റിവ് ആയത്. ഇത് കൂടുതല്‍ ആശങ്ക സൃഷ്​ടിക്കുന്നുണ്ട്. അഞ്ചുതെങ്ങിലെ 20 പേരില്‍ രണ്ടുപേര്‍ ചിറയിന്‍കീഴ് പഞ്ചായത്തില്‍ ഉള്‍പ്പെട്ട താഴംപള്ളി മേഖലയിലുള്ളവരുമാണ്. ബുധനാഴ്ച രോഗം സ്ഥിരീകരിച്ച 20 പേരെയും നെടുങ്ങണ്ട കോവിഡ് ട്രീറ്റ്‌മൻെറ്​ കേന്ദ്രത്തിലേക്ക്​ മാറ്റി. കടയ്ക്കാവൂരില്‍ 50 പേരില്‍ നടത്തിയ പരിശോധനയിൽ ഏഴുപേര്‍ക്ക് രോഗമുള്ളതായി കണ്ടെത്തി. ഇതോടെ കടയ്ക്കാവൂരില്‍ 19 പേര്‍ക്ക് രോഗമുള്ളതായി സ്ഥിരീകരിച്ചിട്ടുണ്ട്. അഞ്ചുതെങ്ങില്‍ ആകെ 126 പേര്‍ക്ക് രോഗമുള്ളതായി കണ്ടെത്തി. ചിറയിന്‍കീഴ് താലൂക്കാശുപത്രിയില്‍ സ്രവ പരിശോധന തുടരുകയാണ്. വെള്ളിയാഴ്ചയും പരിശോധന തുടരും. വ്യാഴാഴ്ച 1166 പേരാണ് നിരീക്ഷണത്തിലുള്ളതെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്​ ആര്‍. സുഭാഷും സ്​റ്റാൻഡിങ്​ കമ്മിറ്റി ചെയര്‍മാന്‍ അഞ്ചുതെങ്ങ് സുരേന്ദ്രനും അറിയിച്ചു. വക്കം - 65, കിഴുവിലം - 93, മുദാക്കല്‍ - 99, അഞ്ചുതെങ്ങ്-197, കടയ്ക്കാവൂര്‍ - 132, ചിറയിന്‍കീഴ് -580- ഉള്‍പ്പെടെയാണ് 1166 പേര്‍. 361 പേര്‍ വിദേശത്തുനിന്ന് വന്നവരും 805 പേര്‍ ഇതര സംസ്ഥാനത്തുനിന്ന്​ വന്നവരും സമ്പര്‍ക്ക പട്ടികയിലുള്ളവരുമാണ്. 966 പേര്‍ ഹോം ക്വാറൻറീനിലും 52 പേര്‍ ഇൻസ്​റ്റിറ്റ്യൂഷനിലും 148 പേര്‍ ഹോസ്പിറ്റല്‍ ഐസൊലേഷനിലുമാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.