അഞ്ചലിൽ സ്ഥിതി സങ്കീർണം; രോഗം കൂടുതൽ പേരിലേക്ക്

അഞ്ചലിൽ സ്ഥിതി സങ്കീർണം; രോഗം കൂടുതൽ പേരിലേക്ക് അഞ്ചൽ: അഞ്ചലിൽ ഒരു കുടുംബത്തിലെ അഞ്ചുപേരും മറ്റൊരു കുടുംബത്തിലെ മൂന്നുപേരും ഉൾപ്പെടെ 12 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. അഞ്ചൽ തഴമേൽ പ്രദേശത്തെ മത്സ്യവ്യാപാരവുമയി ബന്ധപ്പെട്ട കുടുംബത്തിലെ അംഗങ്ങളാണിവർ. ഇവരിൽ ചിലർ നേരത്തേ മത്സ്യം വാങ്ങുന്നതിനായി തമിഴ്നാട്ടിൽ പോയിരുന്നു. ചിലർക്ക് കഴിഞ്ഞ ആഴ്ച രോഗം സ്ഥിരീകരിച്ചിരുന്നതാണ്. തുടർന്ന്, മറ്റ് കുടുംബാംഗങ്ങളിൽ നടത്തിയ പരിശോധനയിലാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. തഴമേൽ പ്രദേശത്ത് നിരവധി സ്ത്രീകൾ ഉൾപ്പെടെയുള്ളവർക്ക് നേരത്തേ രോഗം സ്ഥിരീകരിച്ചിരുന്നു. തൊട്ടടുത്ത പഞ്ചായത്തുകളായ ഇടമുളയ്ക്കൽ, ഏരൂർ, അലയമൺ എന്നീ പ്രദേശങ്ങളിലും കോവിഡ് ബാധകരുടെ എണ്ണത്തിൽ വർധനയുണ്ട്. ഏരൂർ, പത്തടി പ്രദേശത്ത് മത്സ്യവ്യാപാരികൾ ഉൾപ്പെടെ നിരവധി ആളുകൾ ചികിത്സയിലാണ്. മേഖലയിൽ കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ കർശന നിയന്ത്രണങ്ങളാണ് പൊലീസും ആരോഗ്യ വകുപ്പും ഏർപ്പെടുത്തിയിട്ടുള്ളത്. പ്രദേശത്ത് ആകെ അമ്പതോളം കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കഴിഞ്ഞ 16 മുതൽ അഞ്ചൽ ഏരൂർ, ഇടമുളയ്ക്കൽ, അലയമൺ പഞ്ചായത്തുകൾ പൂർണമായും കണ്ടയ്ൻമൻെറ്​ സോണുകളാണ്. നിയന്ത്രണങ്ങളുടെ ഭാഗമായി പൊതുജനം ജാഗ്രത പാലിക്കണമെന്നും വെള്ളിയാഴ്ച മുതൽ റോഡിൻെറ വശങ്ങളിലുള്ള കടകൾ ഒന്നിടവിട്ട ദിവസങ്ങളിൽ മാത്രമേ തുറന്നു പ്രവർത്തിക്കാൻ അനുവദിക്കുകയുള്ളൂവെന്നും അഞ്ചൽ പൊലീസ് ഇൻസ്പെക്ടർ അനിൽകുമാർ അറിയിച്ചു.ആരോഗ്യ പ്രവർത്തകരുമായി ചർച്ച നടത്തികൊല്ലം: കൊട്ടാരക്കര നഗരസഭയിലും വെട്ടിക്കവല പഞ്ചായത്തിലെ തലച്ചിറയിലും കോവിഡ് വർധിക്കുന്ന സാഹചര്യത്തില്‍ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ മെഡിക്കല്‍ സൂപ്രണ്ട് ഡോ. സിനില്‍ കുമാറുമായും ആരോഗ്യ പ്രവര്‍ത്തകരുമായും കൊടിക്കുന്നില്‍ സുരേഷ് എം.പി ചര്‍ച്ച നടത്തി. കൊട്ടാരക്കരയില്‍ 1490 ടെസ്​റ്റുകള്‍ നടത്തിയതില്‍ 74 പോസിറ്റിവ് കേസുകളാണ് കണ്ടെത്തിയത്. ഇവരെ കൊല്ലത്തെ ഫസ്​റ്റ്​ ലൈന്‍ കോവിഡ് കേന്ദ്രത്തിലേക്ക് മാറ്റി. ഇവരില്‍ ആരുടെയും സ്ഥിതി ആശങ്കജനകമല്ലെന്നും ഗുരുതരമായ സ്ഥിതി വിശേഷമില്ലെന്നും ഡോക്ടര്‍മാര്‍ വിശദീകരിച്ചു. 60 വയസ്സിനുമേല്‍ പ്രായമുള്ള നാലു പേരും 10 വയസ്സിന് താഴെയുള്ള ആറ് കുട്ടികളും രണ്ട് ഗര്‍ഭിണികളും അടക്കമുള്ള 24 പേര്‍ക്കാണ് പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചത്. പി.പി.ആര്‍ ടെസ്​റ്റ്​ പ്രകാരം 10 പേര്‍ക്ക് കോവിഡ് പോസിറ്റിവ് റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ ആൻറിജന്‍ ടെസ്​റ്റില്‍ 64 പേര്‍ക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഒരു ദിവസം 400 പേര്‍ക്ക് ആൻറിജന്‍ ടെസ്​റ്റ്​ നടത്താനാകുമെന്നും ഇതിനാവശ്യമായ കിറ്റുകള്‍ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ സ്​റ്റോക്കുണ്ടെന്നും എത്ര പേര്‍ക്ക് വേണമെങ്കിലും ടെസ്​റ്റ്​ നടത്താനുള്ള കിറ്റുകള്‍ ലഭ്യമാക്കുമെന്നും ജില്ല മെഡിക്കല്‍ ഓഫിസര്‍ എം.പിക്ക് ഉറപ്പുനല്‍കി.കൊട്ടാരക്കര മുനിസിപ്പാലിറ്റിയില്‍ ഒന്നാം വാര്‍ഡില്‍ 538, രണ്ടാം വാര്‍ഡില്‍ 112, മൂന്നാം വാര്‍ഡില്‍ 28, നാലാം വാര്‍ഡില്‍ 14, 26, 27, 28 വാര്‍ഡുകളില്‍ 60 പേരുമാണ് ടെസ്​റ്റിന് വിധേയമായതെന്നും സൂപ്രണ്ട് അറിയിച്ചു. തലച്ചിറ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ 65 പേര്‍ക്കാണ് കോവിഡ് പോസിറ്റിവ് സ്ഥിരീകരിച്ചത്. ഇന്നത്തെ പി.പി.ആര്‍ ടെസ്​റ്റാണ് അവിടെ പരിശോധനക്കായി ഉപയോഗിച്ചത്. ഇന്നു മുതല്‍ ആൻറിജന്‍ ടെസ്​റ്റ്​ നടത്താനാവശ്യമായ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും 65 ആൻറിജന്‍ കിറ്റുകള്‍ തലച്ചിറ പി.എച്ച്.സിയില്‍ ലഭ്യമാക്കിയിട്ടുണ്ടെന്നും സൂപ്രണ്ട് അറിയിച്ചു. നൂറിന് മുകളില്‍ ആൻറിജന്‍ കിറ്റുകള്‍ തലച്ചിറ പി.എച്ച്.സിയില്‍ എത്തിച്ച് ആൻറിജന്‍ ടെസ്​റ്റ്​ വ്യാപകമാക്കുമെന്ന് ജില്ല മെഡിക്കല്‍ ഓഫിസർ ഉറപ്പുനല്‍കിയതായി കൊടിക്കുന്നില്‍ സുരേഷ് എം.പി അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.