ബേക്കറി സന്ദർശിച്ചവർ താലൂക്കാശുപത്രിയിൽ ബന്ധപ്പെടണം

ബേക്കറി സന്ദർശിച്ചവർ താലൂക്കാശുപത്രിയിൽ ബന്ധപ്പെടണം പുനലൂർ: തൂക്കുപാലത്തിന് സമീപമുള്ള ഇംപീരിയൽ ബേക്കറിയിൽ കഴിഞ്ഞ 17നും 20നും സന്ദർശിച്ചവർ പുനലൂർ താലൂക്കാശുപത്രിയിൽ ബന്ധപ്പെടണമെന്ന് സൂപ്രണ്ട് ഡോ. ആർ. ഷാഹിർഷ അറിയിച്ചു. ബേക്കറിയിലെ ഒരു തൊഴിലാളിക്ക് കോവിഡ് സ്ഥിരീകരിച്ചതിനാലാണ് അറിയിപ്പ്. കൊല്ലം- തിരുമംഗലം ദേശീയപാത: രണ്ടാംഘട്ട ടാറിങ് തുടങ്ങി (ചിത്രം)*പുനലൂർ- അമ്പലത്തുംകാല റീച്ചിലാണ്​ പണിയാരംഭിച്ചത്​ പുനലൂർ: കൊല്ലം- തിരുമംഗലം ദേശീയപാതയിൽ പുനലൂർ- അമ്പലത്തുംകാല റീച്ചിൽ രണ്ടാംഘട്ട ടാറിങ് ആരംഭിച്ചു. 20 കിലോമീറ്ററോളം വരുന്ന റീച്ചിൽ ഉന്നതനിലവാരമുള്ള ടാറിങ്, ഓട എന്നിവക്കായി 40 കോടി രൂപയാണ് അനുവദിച്ചത്. ചെമ്മന്തൂർ ജങ്ഷനിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ ഓടയുടെയടക്കം നിർമാണവും തുടങ്ങിയിട്ടുണ്ട്. പാതയിൽ 25 കിലോമീറ്ററോളം ദൂരം വരുന്ന കോട്ടവാസൽ റീച്ചിൽ ടാറിങ്, ഓട തുടങ്ങിയവയുടെ പണി പൂർത്തീകരണം അവസാനഘട്ടത്തിലാണ്. ലോക്ഡൗണും ഇതരസംസ്ഥാന തൊഴിലാളികളുടെ കുറവും കാരണം രണ്ടു റീച്ചുകളുടെയും പൂർത്തീകരണം നീണ്ടുപോകുകയായിരുന്നു. പുനലൂർ നഗരസഭ: നിയന്ത്രണത്തിൽ ഇളവ്; 10 വാർഡുകൾ കണ്ടെയ്​ൻമൻെറിൽപുനലൂർ: നഗരസഭ അതിർത്തിയിൽ രണ്ടുപേർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ പട്ടണത്തിലടക്കം കലക്ടർ ചൊവ്വാഴ്ച രാത്രി പ്രഖ്യാപിച്ച നിയന്ത്രണത്തിൽ ഇളവ് അനുവദിച്ചു. നഗരസഭയിലെ 35 വാർഡുകളും റെഡ്സോൺ നിയന്ത്രണത്തിലാക്കിയിരുന്നത് മാറ്റി പത്ത് വാർഡുകളിൽ കണ്ടെയ്​ൻമൻെറ് സോണാക്കി. നെല്ലിപ്പള്ളി, ഹൈസ്കൂൾ, കേളങ്കാവ്, മണിയാർ, അഷ്​ടമംഗലം, പരവട്ടം, തൊളിക്കോട്, പവർഹൗസ്, ടൗൺ, ചെമ്മന്തൂർ വാർഡുകളിലാണ് നിലവിൽ കണ്ടെയ്​ൻമൻെറ് സോൺ നിയന്ത്രണമുള്ളത്. ബാക്കിയുള്ള 25 വാർഡുകളിലെ റെഡ്സോൺ നിയന്ത്രണം നീക്കി. എന്നാൽ, പട്ടണം ഉൾക്കൊള്ളുന്ന വാർഡുകൾ മിക്കതും കണ്ടെയ്​ൻമൻെറ് സോണിലാണ്​.മണിയാർ വാർഡിലുള്ള രണ്ടുപേർക്കാണ് താലൂക്കാശുപത്രിയിൽ കോവിഡ് കഴിഞ്ഞദിവസം സ്ഥിരീകരിച്ചത്. ഇതിനെതുടർന്ന് ഈ വാർഡ് കൂടാതെ മറ്റ് 34 വാർഡുകളിലും റെഡ്സോണാക്കിയത്. പുനലൂർ താലൂക്കാശുപത്രിയിൽ കോവിഡ് സ്ഥിരീകരിച്ച മറ്റ് പഞ്ചായത്തുകളിലുള്ളവരടക്കം 13 പേരെ കണക്കാക്കി നഗരസഭ മൊത്തത്തിൽ നിയന്ത്രണം വരുത്തിയതിൽ പിശകുവന്നതെന്നാണ് അധികൃതർ പറ‍യുന്നത്. എന്നാൽ, പട്ടണത്തിൽ തൂക്കുപാലത്തിന് സമീപമുള്ള ഒരു ബേക്കറിയിലെ ഏരൂർ സ്വദേശിയായ ഒരു തൊഴിലാളിക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ പട്ടണത്തിലെ നിയന്ത്രണത്തിൽ ഇനിയും മാറ്റം വരാൻ ഇടയുണ്ട്. റെയിൽവേ ടിക്കറ്റുകൾ റദ്ദാക്കാൻ കൗണ്ടർ പുനലൂർ: നേരത്തേ റിസർവേഷൻ ചെയ്ത ടിക്കറ്റുകൾ റദ്ദാക്കുന്നതിനായി മാത്രം പുനലൂർ റെയിൽവേ സ്​റ്റേഷനിലെ റിസർവേഷൻ കൗണ്ടർ തുറന്നതായി സ്​റ്റേഷൻ മാനേജർ അറിയിച്ചു. മധുര ഡിവിഷനിലെ കേരളത്തിലെ പ്രധാന സ്​റ്റേഷനായ പുനലൂർ മാത്രമാണ് സൗകര്യം ഇപ്പോൾ നിലവിലുള്ളത്. റിസർവേഷൻ ചെയ്ത ടിക്കറ്റ് ക്യാൻസൽ ചെയ്യാൻ മാത്രമേ ഇവിടെ സൗകര്യമുള്ളൂ. രാവിലെ ഒമ്പതുമുതൽ വൈകീട്ട് അഞ്ചുവരെയാണ് സൗകര്യം ലഭ്യമാകുക.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.