വെളിനല്ലൂർ ഉൾപ്പെടെ അഞ്ച് പഞ്ചായത്തുകൾക്ക് ആശ്വാസ ദിനം

വെളിനല്ലൂർ ഉൾപ്പെടെ അഞ്ച് പഞ്ചായത്തുകൾക്ക് ആശ്വാസ ദിനം വെളിയം: റെഡ് സോണിൽ ഉൾപ്പെടുന്ന പൂയപ്പള്ളി, കരീപ്ര, വെളിനല്ലൂർ, വെളിയം, ഉമ്മന്നൂർ പഞ്ചായത്തുകൾക്ക് ആശ്വാസദിനം. കരീപ്രയിൽ 100 പേരിൽ കോവിഡ്​ പരിശോധന നടത്തിയതിൽ എല്ലാവർക്കും നെഗറ്റിവാണ്. പൂയപ്പള്ളിയിൽ തുടർച്ചയായി രണ്ടു ദിവസവും പ പരിശോധനാ ഫലങ്ങൾ നെഗറ്റിവാണ്. അതേസമയം വെളിനല്ലൂരിൽ ഒരാൾക്ക് കോവിഡ്​ പോസിറ്റിവായി. വെളിയം കൊട്ടറയിൽ കോവിഡ്​ പോസിറ്റിവായ സ്ത്രീ ഓയൂരിലെ ഹൈപ്പർ മാർക്കറ്റിലെ ജീവനക്കാരിയാണ്​. ഉമ്മന്നൂരിൽ പോസിറ്റിവായയാൾ തലച്ചിറയിൽ ബാർബർ ഷോപ്​ നടത്തുന്നയാളാണ്. വെളിനല്ലൂരിലെ ഓയൂർ ജങ്ഷനിൽ പ്രവർത്തിക്കുന്ന ഹൈപ്പർ മാർക്കറ്റിലെ കോവിഡ്​ പിടിപെട്ട ജീവനക്കാർക്ക് നിരവധിപേരുമായി സമ്പർക്കമുണ്ട്. ഇതിനെത്തുടർന്ന്​, വെളിനല്ലൂരിൽ നാലു ദിവസമായി റാപിഡ്​ ടെസ്​റ്റ്​ നടത്തിവരുകയാണ്.നിലമേലിൽ കർശന നിയന്ത്രണം കടയ്ക്കൽ: നിലമേൽ പഞ്ചായത്ത്​ കണ്ടെയ്ൻമൻെറ്​ സോണായതോടെ നിയന്ത്രണം ശക്തമാക്കി. ആരോഗ്യ പ്രവർത്തക ഉൾപ്പെടെ അഞ്ചുപേർക്ക് പഞ്ചായത്ത് മേഖലയിൽ കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് വ്യാഴാഴ്ച മുതലാണ് കണ്ടെയ്ൻമൻെറ് സോണിൽ ഉൾപ്പെടുത്തിയത്. സമീപ പഞ്ചായത്തുകളിൽ കോവിഡ് വ്യാപനം ഉയരുന്ന ആശങ്കയിലാണ് നിലമേലും സോണിലുൾപ്പെട്ടത്. ചടയമംഗലം നിയോജക മണ്ഡലത്തിൽ ഇട്ടിവ ഒഴികെയുള്ള മുഴുവൻ പഞ്ചായത്തുകളും കണ്ടെയ്ൻമൻെറ് സോണിലാണ്. ഫസ്​റ്റ്​ ലൈൻ ട്രീറ്റ്മൻെറിനുവേണ്ടി പഞ്ചായത്ത് മേഖലയിൽ കെട്ടിടങ്ങൾ നോക്കിയെങ്കിലും ആരോഗ്യവകുപ്പിൻെറ മാർഗനിർദേശം പാലിക്കുന്ന തരത്തിലുള്ളവ ലഭ്യമായിട്ടില്ല.ഫസ്​റ്റ്​ ലൈൻ ട്രീറ്റ്മൻെറ്​ സൻെറർ ഒരുങ്ങുന്നു(ചിത്രം)ആയൂർ: കോവിഡ് ഫസ്​റ്റ്​ ലൈൻ ട്രീറ്റ്മൻെറ്​ സൻെറർ സജ്ജീകരീക്കുന്നതിനായി ഇളമാട് പഞ്ചായത്തിലെ ഹംദാൻ ഫൗണ്ടേഷൻ മന്ദിരങ്ങൾ ഏറ്റെടുത്ത് സജ്ജീകരണങ്ങളൊരുക്കി. വെള്ളിയാഴ്ച ഉദ്ഘാടനം നടത്തി മറ്റ് തുടർ പ്രവർത്തനങ്ങൾ ആരംഭിക്കും.130 കിടക്കകളാണ്​ ഇവിടെ സജ്ജീകരിക്കുക. പഞ്ചായത്ത് പ്രസിഡൻറ് എസ്. ചിത്ര, ഹംദാൻ ഫൗണ്ടേഷൻ ചെയർമാൻ കാഞ്ഞാർ അഹമ്മദ്കബീർ ബാഖവി എന്നിവരുടെ നേതൃത്വത്തിലാണ്​ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്​. കോവിഡ് പോസിറ്റിവായതും എന്നാല്‍, രോഗലക്ഷണങ്ങള്‍ ഇല്ലാത്തതുമായവരെയും ചെറിയ ലക്ഷണങ്ങള്‍ മാത്രം ഉള്ളവരെയുമാണ് ഇവിടെ ചികിത്സിക്കുന്നത്. വിദ്യാർഥികൾക്ക് ഹെൽപ്​ ലൈൻഅഞ്ചൽ: പ്ലസ് വൺ, ഡിഗ്രി പ്രവേശനത്തിന് സേവന കേന്ദ്രങ്ങളിൽ പോയി രജിസ്​റ്റർ ചെയ്യാൻ കഴിയാത്തവർക്കായി കെ.എസ്.യു അഞ്ചൽ സൻെറ് ജോൺസ് യൂനിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഹെൽപ് ലൈൻ ആരംഭിച്ചു. ഫോൺ: 9961365640.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.