കോവിഡ് സ്ഥിരീകരിച്ച യുവതിയെ ആശുപത്രിയിലെത്തിക്കാൻ വൈകിയെന്ന്

കോവിഡ് സ്ഥിരീകരിച്ച യുവതിയെ ആശുപത്രിയിലെത്തിക്കാൻ വൈകിയെന്ന് പരവൂർ: കോവിഡ് സ്ഥിരീകരിച്ച തെക്കുംഭാഗം സ്വദേശിയായ 19 കാരിയെ ആശുപത്രിയിലെത്തിക്കാൻ വൈകിയതായി പരാതി. ബുധനാഴ്ച രോഗം സ്ഥിരീകരിച്ച യുവതിയെ വ്യാഴാഴ്ച ഉച്ചയോടെയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. യുവതിയുടെ മാതാവ് നേരത്തേ രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുകയാണ്. കെ.എസ്.എഫ്.ഇ ജീവനക്കാരിക്ക് കോവിഡ് പരവൂർ: കെ.എസ്.എഫ്.ഇ പരവൂർ ശാഖയിലെ ജീവനക്കാരിക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ശാഖ അടച്ചു. മറ്റു ജീവനക്കാരും ജൂലൈ അഞ്ചുമുതൽ 13 വരെ സന്ദർശനം നടത്തിയ ഇടപാടുകാരും 8129401989, 7012254113, 9447717551നമ്പറുകളിൽ ബന്ധപ്പെടണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ഓച്ചിറയിൽ ടൗണിലേക്കുള്ള വഴികളടച്ചു, കർശന നിയന്ത്രണം* കോവിഡ്​ വ്യാപനം ഒഴിവാക്കാൻ നടപടികൾ ശക്​തമാക്കും ഓച്ചിറ: കുലശേഖരപുരത്തും ആലപ്പാട് പഞ്ചായത്തിലും കോവിഡ് വർധിച്ചുവരുന്ന സാഹചര്യത്തിൽ ഓച്ചിറയിൽ പൊലീസ് കർശന നിയന്ത്രണം ഏർപ്പെടുത്തി. ഓച്ചിറ ടൗണിലേക്ക് വരുന്ന എല്ലാ ഇടറോഡുകളും അടച്ചു. ടൗണിലേക്കുള്ള പ്രധാന റോഡുകളായ പഴയ ദേശീയപാതയിൽ തെക്ക് കൊട്നാട്ട് ജങ്ഷനും വടക്ക് പ്രീമിയർ ജങ്ഷനും വേലികെട്ടിയടച്ചു. ഇതിനുപുറമെ ഓച്ചിറ - ആയിരംതെങ്ങ് റോഡിൽ മുണ്ടുകോട്ട ജങ്ഷനിലും പൊലീസ് വെലികെട്ടി ഗതാഗതം തടഞ്ഞു. വെള്ളിയാഴ്ചമുതൽ ഇരു റോഡുകളിലെയും ഗതാഗതം പൂർണമായും പൊലീസ് തടയും. ഓച്ചിറയിൽ അനിയന്ത്രിതമായ തിരക്ക് കുറയ്​ക്കാനാണ് നടപടി. വെള്ളിയാഴ്ചമുതൽ നിത്യോപയോഗ സാധനങ്ങൾ ഉൾപ്പെടെയുള്ളവ നേരിട്ട് വാങ്ങാൻ ജനങ്ങളെ അനുവദിക്കില്ല. വ്യാപാരം ഓൺലൈൻ വഴി മാത്രമായിരിക്കുമെന്ന് ​െപാലീസ് അറിയിച്ചു. ഓൺലൈൻ വഴി സാധനങ്ങൾ വാങ്ങാൻ ബുദ്ധിമുട്ടുള്ളവർക്കായി പഞ്ചായത്ത് മെംബർമാരുടെ നേതൃത്വത്തിൽ സന്നദ്ധസേന ഓരോ വാർഡിലും രൂപവത്​കരിക്കും. ജനങ്ങൾക്ക് ഇവരുമായി ബന്ധപ്പെട്ട് സാധനങ്ങൾ വാങ്ങാവുന്നതരത്തിലാണ് ക്രമീകരണം വരുത്തിയിരിക്കുന്ന​െതന്ന് ഇൻസ്പെക്ടർ ആർ. പ്രകാശ് പറഞ്ഞു.കുലശേഖരപുരം പ്രാഥമികാരോഗ്യകേന്ദ്ര ലാബ് തുറക്കാൻ ഉത്തരവ്കരുനാഗപ്പള്ളി: കുലശേഖരപുരം ഗ്രാമപഞ്ചായത്ത് എട്ടാം വാർഡിൽ കെ.സി. വേണുഗോപാൽ എം.പിയുടെ പ്രാദേശിക വികസന ഫണ്ടിൽനിന്ന്​ 24 ലക്ഷം വിനിയോഗിച്ച്​ നിർമിച്ച കെട്ടിടത്തിൽ പ്രാഥമികാരോഗ്യ കേന്ദ്രലാബ് തുറന്ന് പ്രവർത്തിക്കാൻ ഹൈകോടതി ഉത്തരവിട്ടു. ആലപ്പുഴ എം.പിയായിരിക്കെ വേണുഗോപാൽ ഫണ്ട്​ അനുവദിക്കുകയും പ്രദേശവാസികളായ റഷീദ് അമ്പഴവേലിൽ, കെ.സി സൻെറർ ഉടമ വാഹിദ് എന്നിവർ സ്ഥലം വാങ്ങിനൽകുകയും ചെയ്തിരുന്നു. 2018 ആഗസ്​റ്റിൽ ഉദ്ഘാടനം ചെയ്​ത കെട്ടിടത്തി​ൻെറ ഒരുഭാഗത്ത് അംഗൻവാടിയുടെ പ്രവർത്തനം തുടങ്ങി. എന്നാൽ, പ്രാഥമികാരോഗ്യകേന്ദ്ര ലാബി​ൻെറ പ്രവർത്തനം ആരംഭിക്കാൻ നടപടി ഉണ്ടാവാത്ത സാഹചര്യത്തിൽ പൗരാവകാശ സംരക്ഷണ കൗൺസിൽ ജനറൽ സെക്രട്ടറി ആദിനാട് ഷാജി അഡ്വ.എം.എ. സലീം മഞ്ചിലി മുഖേന ഹൈകോടതിയെ സമീപിക്കുകയായിരുന്നു. പ്രാഥമികാരോഗ്യകേന്ദ്ര ലാബ് അനിവാര്യമാണെന്നും രണ്ടുമാസത്തിനകം പ്രവർത്തനം ആരംഭിക്കാൻ നടപടി സ്വീകരിക്കണമെന്നും ആരോഗ്യ സെക്രട്ടറിയോടും പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറോടും ഹൈ​കോടതി നിർദേശിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.