കാട്ടാക്കട കെ.എസ്.ആര്‍.ടി.സി ഡ്രൈവറുടെ സമ്പർക്കത്തിൽ ആയിരത്തോളം പേർ

കാട്ടാക്കട: കോവിഡ് സ്ഥിരീകരിച്ച കാട്ടാക്കട കെ.എസ്.ആര്‍.ടി.സി ഡിപ്പോയിലെ ഡ്രൈവറുടെ സമ്പർക്കപട്ടികയിൽ നിരവധിപേർ. ബന്ധുക്കളും സുഹൃത്തുക്കളും അടങ്ങുന്ന ആയിര​ത്തോളം പേരുള്ളതാണ് പ്രാഥമിക പട്ടിക. ഡിപ്പോയിലെ യൂനിറ്റ് ഓഫിസർ അടക്കം 80 ശതമാനം ജീവനക്കാരും ക്വാറൻറീനിലാണ്. അതിനെതുടര്‍ന്ന് ഡിപ്പോ താൽക്കാലികമായി അടച്ചിട്ടു. രോഗം സ്ഥിരീകരിച്ച ഡ്രൈവർ 12ന് എയർപോർട്ട് ഡ്യൂട്ടിയിലായിരുന്നു. തുടർന്ന് 14 മുതൽ 17 വരെ ഡിപ്പോയിൽ ജോലി ചെയ്തു. ഡ്രൈവറുടെ മൈലോട്ടുമൂഴിയിലെ കുടുംബവീട്, അടുത്തുള്ള ചില സ്ഥാപനങ്ങൾ, പാൽ സൊസൈറ്റി എന്നിവിടങ്ങളിൽ പോയതായി വ്യക്തമായിട്ടുണ്ട്. കട്ടയ്ക്കോട് മരണാനന്തരചടങ്ങിലും പങ്കെടുത്തു. എല്ലാ സ്ഥലങ്ങളും ഉൾപ്പെടുത്തിയുള്ള പട്ടികയാണ് തയാറാക്കുന്നതെന്ന് ആമച്ചൽ കുടുംബാരോഗ്യകേന്ദ്രം മെഡിക്കൽ ഒാഫിസർ ഡോ. ശാന്തകുമാർ പറഞ്ഞു. വ്യാഴാഴ്ച ഡ്രൈവറുടെ ഭാര്യ, മക്കൾ, അടുത്ത ബന്ധുക്കൾ എന്നിവരുടെ ആൻറിജൻ പരിശോധന നടക്കും. ചാരുപാറ വിശ്വദീപ്തി ഇംഗ്ലീഷ് മീഡിയം സ്‌കൂളാണ് കാട്ടാക്കട പഞ്ചായത്തിലെ കോവിഡ് 19 ഫസ്​റ്റ്​ ലൈൻ ട്രീറ്റ്മൻെറ് സൻെററായി തയാറാക്കുന്നത്. നിയന്ത്രണങ്ങൾ കർശനമാക്കിയതായി ഇൻസ്‌പെക്ടർ ഡി. ബിജുകുമാർ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.