ഉന്നതതല സംഘം കാപ്പിൽ ചെക്​പോസ്​റ്റ്​ സന്ദർശിച്ചു

വർക്കല: ഇൻസിഡ​ൻറ്​ കമാൻഡർമാരായ യു.വി ജോസ്, ഹരികിഷോർ എന്നിവരുടെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം ജില്ല അതിർത്തിയായ കാപ്പിൽ ചെക്​പോസ്​റ്റ്​ സന്ദർശിച്ചു. വർക്കല തഹസിൽദാർ വിനോദ് രാജിനൊപ്പമാണ് ക​ണ്ടെയ്​ൻമെ​ൻറ്​ സോൺ ഒന്നിലെ വിവിധയിടങ്ങൾ സന്ദർശിച്ചത്. ഇടവയിലെ ക്വാറൻറീൻ സൻെററായ ജവഹർ പബ്ലിക് സ്കൂൾ, വർക്കല പുത്തൻചന്തയിലെ സൂപ്പർമാർക്കറ്റ് എന്നിവിടങ്ങളിലും പരിശോധന നടത്തി. നെടുങ്കണ്ട എസ്.എൻ.വി ഹയർ സെക്കൻഡറി സ്കൂൾ ക്വാറൻറീൻ സൻെററാക്കി മാറ്റാനുള്ള ഒരുക്കങ്ങൾ സംഘം വിലയിരുത്തി. അഞ്ചുതെങ്ങിലെത്തിയ സംഘം സപ്ലൈകോയുടെ സഞ്ചരിക്കുന്ന വാഹനത്തി​ൻെറ വിതരണ രീതികൾ കാണുകയും വേണ്ട നിർദേശങ്ങൾ നൽകുകയും ചെയ്തു. ഫോട്ടോകാപ്ഷൻ 22 VKL 1 incident commanders visit jilla boarder@v.jpg ജില്ല അതിർത്തിയായ കാപ്പിൽ ചെക്​പോസ്​റ്റിൽ കണ്ടെയ്​ൻമെ​ൻറ്​ സോൺ ഒന്നിലെ ഇൻസിഡ​ൻറ്​ കമാൻഡർമായ യു.വി. ജോസ് , ഹരികിഷോർ എന്നിവർ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.