കടലാക്രമണം ശക്തം; രണ്ട്​ വീടുകള്‍ തകര്‍ന്നു

ശംഖുംമുഖത്ത്​ കടലാക്രമണത്തില്‍ തകര്‍ന്ന റോഡി​ൻെറ പകുതിയിലധികം ഭാഗം കൂടി കഴിഞ്ഞദിവസം കടലെടുത്തു വലിയതുറ: കോവിഡ് വ്യാപന ഭീതിയില്‍ ദുരിതം പേറുമ്പോൾ കടൽേക്ഷാഭം തീരവാസികളെ കൂടുതല്‍ ഭീതിയിലാഴ്ത്തി. കടലാക്രമണത്തിൽ രണ്ട്​ വീടുകള്‍ തകര്‍ന്നു. 50 ഒാളം വീടുകള്‍ അപകട ഭീഷണിയില്‍. വലിയതുറ സ്വദേശി ഉമയാന്‍, കൊച്ചുതോപ്പ് സ്വദേശി ജോസ്ഫില്‍ എന്നിവരുടെ വീടുകളാണ് തകര്‍ന്നത്. തീരത്ത് സൂക്ഷിച്ചിരുന്ന മത്സ്യബന്ധന ഉപകരണങ്ങള്‍ നശിച്ചു. പൂന്തുറ മുതല്‍ വെട്ടുകാട് വരെയുള്ള ഭാഗങ്ങളിലാണ് ബുധനാഴ്ച തിരമാലകൾ നാശം വിതച്ചത്. ശംഖുംമുഖം ബീച്ചില്‍ നേര​േത്ത കടലാക്രണത്തില്‍ തകര്‍ന്ന റോഡി​ൻെറ പകുതിയിലധികം ഭാഗം കൂടി കഴിഞ്ഞ ദിവസം കടലെടുത്തു. കടലാക്രമണത്തെ ചെറുക്കാൻ താല്‍ക്കാലികമായി നിര്‍മിച്ച കടല്‍ഭിത്തിയും തകര്‍ത്താണ് തിരമാലകള്‍ അടിച്ചുകയറിയത്. പടം ക്യാപ്ഷന്‍: rafeek 1.കടലാക്രമണം ശക്തമായ ശംഖുംമുഖം തീരം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.