ഷൂട്ടിങ് റെയ്ഞ്ച് കോവിഡ് ഫസ്​റ്റ്​ ലൈൻ ട്രീറ്റ്മെൻറ്​ സെൻറർ

ഷൂട്ടിങ് റെയ്ഞ്ച് കോവിഡ് ഫസ്​റ്റ്​ ലൈൻ ട്രീറ്റ്മൻെറ്​ സൻെറർ ചികിത്സ പൊലീസുകാർക്കും ആരോഗ്യപ്രവർത്തകർക്കും തിരുവനന്തപുരം: പൊലീസ്​ നിയന്ത്രണത്തിലുള്ള വട്ടിയൂര്‍ക്കാവ് ഷൂട്ടിങ് റേഞ്ച്​ കോവിഡ് ഫസ്​റ്റ്​ ലൈൻ ട്രീറ്റ്മൻെറ്​ സൻെററായി ഉപയോഗിക്കാന്‍ വിട്ടുനല്‍കുമെന്ന്​ മുഖ്യമന്ത്രി. കോവിഡ് ബാധിതരാകുന്ന പൊലീസ്, ആരോഗ്യപ്രവര്‍ത്തകര്‍, ശുചീകരണത്തൊഴിലാളികള്‍ എന്നിവര്‍ക്കുവേണ്ടിയാണ് ഈ കേന്ദ്രം ഉപയോഗിക്കുക. പൊലീസ് വകുപ്പിലെ ഡോക്ടര്‍മാരുടെ സേവനവും ഇവിടെ ലഭ്യമാക്കും. 50 പേര്‍ക്ക് താമസിക്കാനുള്ള സൗകര്യമാണ് ഇവിടെ ഉണ്ടാകുകയെന്നും മുഖ്യമ​ന്ത്രി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.