ജില്ല ദുരന്ത നിവാരണ അതോറിറ്റി യോഗം ചേർന്നു

തിരുവനന്തപുരം: ജില്ലയിലെ കോവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി ജില്ല ദുരന്ത നിവാരണ അതോറിറ്റിയുടെ യോഗം കലക്ടറേറ്റിൽ ചേർന്നു. ജില്ല പഞ്ചായത്ത് പ്രസിഡൻറ്​ വി.കെ. മധു അധ്യക്ഷത വഹിച്ചു. ജില്ല കലക്ടർ നവജ്യോത് ഖോസ, ദുരന്തനിവാരണ വകുപ്പ് ഡെപ്യൂട്ടി കലക്ടർ അനു എസ്. നായർ, ഡി.സി.പി ദിവ്യ ഗോപിനാഥ്, ജില്ല മെഡിക്കൽ ഓഫിസർ പി.പി. പ്രീത, ജലവിഭവ വകുപ്പ് എ.ഇ.ഒ കെ. അനിൽകുമാർ, റൂറൽ ഡി.പി.സി ബി.അശോകൻ, സ്‌പെഷൽ ബ്രാഞ്ച് ഡിവൈ.എസ്.പി എസ്.എം. സാഹിർ, ജില്ല ഫയർ ഓഫിസർ എം.എസ്. സുവി എന്നിവർ യോഗത്തിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.