അഴിമതിക്കും സ്വർണക്കടത്തിനും ഒഴികെ സര്‍ക്കാറിനോട് സഹകരിച്ചു ^മുല്ലപ്പള്ളി

അഴിമതിക്കും സ്വർണക്കടത്തിനും ഒഴികെ സര്‍ക്കാറിനോട് സഹകരിച്ചു -മുല്ലപ്പള്ളി തിരുവനന്തപുരം: അഴിമതിക്കും സ്വർണക്കടത്തിനും ഒഴികെ സര്‍ക്കാറി​ൻെറ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതിപക്ഷം പൂർണ പിന്തുണ നല്‍കിയെന്ന് കെ.പി.സി.സി പ്രസിഡൻറ്​ മുല്ലപ്പള്ളി രാമചന്ദ്രന്‍. കോവിഡ് വ്യാപനത്തി​ൻെറ പ്രാരംഭഘട്ടം മുതല്‍ വണ്‍മാന്‍ഷോ നടത്തി പ്രതിച്ഛായ വര്‍ധിപ്പിക്കുന്ന തിരക്കിലായിരുന്നു മുഖ്യമന്ത്രി. പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ പ്രതിപക്ഷത്തെ സഹകരിപ്പിക്കാൻ മുഖ്യമന്ത്രി തയാറായില്ല. എങ്കിലും പ്രതിപക്ഷം പൂർണ സഹകരണം നല്‍കി. കോണ്‍ഗ്രസി​ൻെറ നേതൃത്വത്തില്‍ ഭക്ഷണം, മരുന്ന്, യാത്രാസൗകര്യം തുടങ്ങിയ പ്രവര്‍ത്തനങ്ങൾ നടത്തി. സാമൂഹിക അടുക്കള മുതല്‍ ഓരോ ഘട്ടത്തിലും മുഖ്യമന്ത്രിയും സി.പി.എമ്മും പ്രതിരോധപ്രവര്‍ത്തനങ്ങളെ രാഷ്​ട്രീയവത്കരിക്കാനാണ് ശ്രമിച്ചതെന്നും അദ്ദേഹം ആരോപിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.