താലൂക്ക് കമ്മിറ്റി ഓഫിസ് ഉദ്ഘാടനം

(ചിത്രം)....must..... പത്തനാപുരം: ഓൾ കേരള ഗവ. കോൺട്രാക്ടേഴ്സ് അസോസിയേഷൻ പത്തനാപുരം കെ.ബി. ഗണേശ്​ കുമാർ എം.എൽ.എ നിർവഹിച്ചു. താലൂക്ക് പ്രസിഡൻറ്​ അബ്​ദുൽ റഹ്​മാൻ അധ്യക്ഷതവഹിച്ചു. ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാർഥികളെ ആദരിച്ചു. പഞ്ചായത്ത് പ്രസിഡൻറുമാരായ എച്ച്. നജീബ് മുഹമ്മദ്‌, ലതാ സോമരാജൻ, ജില്ല പ്രസിഡൻറ് ബൈജു, സെക്രട്ടറി ദിലീപ്, ട്രഷറർ ഹരി എന്നിവർ സംസാരിച്ചു. പഞ്ചായത്തുകളിലെ കിടക്കകൾ സജ്ജം; നിയന്ത്രണം കടുപ്പിച്ച് അധികൃതർ വെളിയം: കരീപ്ര , ഉമ്മന്നൂർ, വെളിനല്ലൂർ, പൂയപ്പള്ളി, വെളിയം പഞ്ചായത്തുകളിലെ ​േകാവിഡ് രോഗികൾക്കുള്ള ഫസ്​റ്റ്​ ലൈൻ ട്രീറ്റ്മെറ്റ് സൻെറർ സജ്ജം. അതോടൊപ്പം മേഖലയിൽ നിയന്ത്രണങ്ങളും കർശനമാക്കി. നെടുമൺകാവ് സുരഭി ഓഡിറ്റോറിയത്തിൽ 100 കിടക്കകളും​ ഉമ്മന്നൂർ മെഴ്സി ആശുപത്രിയിൽ 150ഉം വെളിനല്ലൂർ ട്രാവൻകൂർ എൻജിനീയറിങ് കോളജിലും ദാമൂസ് ഓഡിറ്റോറിയത്തിലുമായി നൂറും ഓടനാവട്ടം കെ.എസ് ഓഡിറ്റോറിയത്തിൽ 105 ഉം കിടക്കകളാണ്​ തയാറാക്കിയത്​. കരീപ്രയിൽ ബുധനാഴ്ച 100 പേർക്ക് കോവിഡ്​ പരിശോധന നടത്തിയതിൽ ഒരു കുടുംബത്തിലെ മൂന്നു പേർക്ക് മാത്രമാണ് പോസിറ്റിവായത്. ഉമ്മന്നൂരിൽ ഇതുവരെ 11 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം ഉണ്ടായത്. മൂന്നുപേർക്ക് നെഗറ്റിവായി. പൂയപ്പള്ളിയിൽ ചൊവ്വാഴ്ച 50 പേർക്ക് നെഗറ്റിവാണ്. ഇതിനിടെ ഉമ്മന്നൂരിൽനിന്ന് ഒരു കോവിഡ് രോഗി വെളിയത്തുവന്ന് സമ്പർക്കം പുലർത്തി. നിലവിൽ ഈ അഞ്ച്​ പഞ്ചായത്തിലും ആശങ്ക നിലനിൽക്കുന്നില്ലെന്നാണ് പഞ്ചായത്ത് പ്രസിഡൻറുമാർ പറഞ്ഞത്. എന്നാൽ, ജനങ്ങൾ ജാഗ്രതയിൽ തുടരണമെന്നും അനാവശ്യമായി പുറത്തിറങ്ങരുതെന്നും അവർ നിർദേശിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.