ഫാത്തിമ മാതാ നാഷനല്‍ കോളജില്‍ ബിരുദ പ്രവേശനം

കൊല്ലം: ഫാത്തിമ മാതാ നാഷനല്‍ ഓട്ടോണമസ് കോളജില്‍ ബിരുദ പ്രവേശനത്തിനുള്ള അപേക്ഷകള്‍ ക്ഷണിച്ചു. എയ്ഡഡ് ​/ സെല്‍ഫ് ഫൈനാന്‍സ് സ്ട്രീമില്‍ വിവിധ വിഷയങ്ങളിൽ അഡ്മിഷന്‍ ലഭിക്കുന്നതിന്​ www.fmnc.ac.in എന്ന കോളജ് വെബ് പോര്‍ട്ടലില്‍ ആഗസ്​റ്റ്​ 14 വരെ ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാം. ജനറല്‍ വിഭാഗത്തിനൊപ്പം കമ്യൂണിറ്റി, സ്പോർട്​സ്​, പി.എച്ച്, മാനേജ്മൻെറ്​ എന്നീ വിഭാഗങ്ങളിലേക്കും ഓണ്‍ലൈനായി അപേക്ഷിക്കണം. കോവിഡിൻെറ പശ്ചാത്തലത്തില്‍ ​പ്രവേശന ആവശ്യങ്ങള്‍ക്കായി അപേക്ഷകര്‍ കോളജില്‍ വരേണ്ടതില്ല. വിശദവിവരങ്ങള്‍ കോളജ് വെബ് പോര്‍ട്ടലില്‍. നിവേദനം നൽകി കൊല്ലം: എയ്ഡഡ് സ്കൂൾ മാനേജർമാർ നേരിടുന്ന വിവിധ വിഷയങ്ങൾ ചർച്ചയിലൂടെ പരിഹരിക്കണമെന്നാവശ്യപ്പെട്ട് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മക്ക് കെ.പി.എസ്.എം.എ നേതാക്കൾ നിവേദനം നൽകി. വിദ്യാഭ്യാസ അവകാശനിയമം കേരളത്തിൽ പൂർണമായും നടപ്പാക്കാനായിട്ടില്ല, മൂന്ന് കെ.ഇ.ആർ പരിഷ്കരണ നടപടികൾമൂലം നാലുവർഷമായി മൂവായിരത്തോളം അധ്യാപകർക്ക് ശമ്പളം ലഭിക്കുന്നില്ല എന്നീ വിഷയങ്ങൾ നിവേദനത്തിൽ ചൂണ്ടിക്കാട്ടി. ജില്ല പ്രസിഡൻറ്​ കല്ലട ഗിരീഷ്, ജില്ല ജനറൽ സെക്രട്ടറി വി.വി. ഉല്ലാസ് രാജ്, ഭാരവാഹികളായ വെളിയം റെക്സ്, എച്ച്. മുഹമ്മദ് ഷെരീഫ്, സിറിൾ മാത്യു, ഡോ. ബിമൽകുമാർ, മായാശ്രീകുമാർ, ഉണ്ണികൃഷ്ണപിള്ള എന്നിവർ സംഘത്തിലുണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.