കാട്ടാക്കട ഡിപ്പോ അടച്ചു; ബസ് സർവിസുകള്‍ നിര്‍ത്തി

കാട്ടാക്കട: കെ.എസ്.ആര്‍.ടി.സി കാട്ടാക്കട ഡിപ്പോയിലെ ഡ്രൈവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെതുടര്‍ന്ന് ഡിപ്പോ അടച്ചു; ബസ് സർവിസുകള്‍ നിര്‍ത്തി. 80 ശതമാനത്തോളം ജീവനക്കാരുമായി സമ്പര്‍ക്കമുണ്ടെന്ന സാഹചര്യത്തില്‍ രോഗിയുടെ സമ്പര്‍ക്കപട്ടിക തയാറാക്കി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ആരോഗ്യവകുപ്പ് നടപടികൾ തുടങ്ങി. ചൊവ്വാഴ്​ച രാവിലെ 11ഒാടെയാണ് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് ആരോഗ്യവകുപ്പി‍ൻെറയും കാട്ടാക്കട തഹസില്‍ദാറുടെയും ഉത്തരവിനെതുടര്‍ന്നാണ് സർവിസുകള്‍ നിര്‍ത്തി​െവച്ചത്. 14 ദിവസത്തേക്ക്​ കാട്ടാക്കട ഡിപ്പോയില്‍നിന്ന്​ സർവിസുകളുണ്ടാകില്ല. പൊടുന്നനെ സർവിസ് നിര്‍ത്തിയതോടെ പൊതുഗതാഗതത്തെ ആശ്രയിച്ച് ജോലിക്കുപോയവര്‍ കുടുങ്ങി. വിവിധ ഭാഗങ്ങളില്‍നിന്ന്​ കാട്ടാക്കടയിലെ വ്യാപാരസ്ഥാപനങ്ങളില്‍ ജോലിക്കെത്തിയവര്‍ വീടുകളില്‍ മടങ്ങാനാകാതെ ബുദ്ധിമുട്ടിലായി. രോഗം സ്ഥിരീകരിച്ചയാളുടെ വീട്ടിലെ എല്ലാവരെയും ഡ്രൈവറുമായി സമ്പര്‍ക്കത്തിലേർപെട്ടവരെയും നിരീക്ഷണത്തിലാക്കി. ഡ്രൈവര്‍ ജോലി ചെയ്തിരുന്ന ഡിപ്പോ ബുധനാഴ്ച കാട്ടാക്കട അഗ്​നിരക്ഷാസേനയുടെ നേതൃത്വത്തിൽ അണുമുക്തമാക്കും. ഡ്രൈവര്‍ക്ക് രോഗം പിടിപെട്ടത് സമ്പർക്കം വഴിയാണ്. എന്നാൽ, എവിടെനിന്നെന്ന് സ്ഥിരീകരിക്കാനായിട്ടില്ല. അതിനാൽ അതിജാഗ്രത പുലർത്തേണ്ട സ്ഥിതിയാണ്. രോഗിയുടെ സമ്പർക്കപട്ടിക തയാറായിവരുന്നതേയുള്ളൂ. കാട്ടാക്കടയിൽ കെ.എസ്.ആർ.റ്റി.സി ഡ്രൈവർ ഇൗ മാസം 19 വരെ ഡ്യൂട്ടിയിലുണ്ടായിരുന്നു. പ്രഥമ സമ്പർക്കപട്ടികയിൽതന്നെ 1000 വരാൻ സാധ്യതയുണ്ട്​. സ്വകാര്യ ആശുപത്രിയിലാണ് പരിശോധന നടത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.