നൂലില്‍ കുടുങ്ങിയ കാക്കക്ക്​ വീട്ടമ്മയും അഗ്​നിശമനസേനയും തുണയായി

നേമം: മൂന്നുദിവസം നൂലില്‍ കുടുങ്ങി മൃതപ്രായയായി തൂങ്ങിനിന്ന കാക്കക്ക്​ വീട്ടമ്മയും അഗ്​നിശമനസേനയും തുണയായി. രാജാജി നഗര്‍ കലാഭവന്‍ മണി റോഡില്‍ ഗ്യാസ് ഗോഡൗണിന്​ സമീപ​െത്ത വന്‍മരത്തില്‍ കാക്ക നൂലില്‍ കുടുങ്ങി മൂന്നുദിവസങ്ങള്‍ കഴിച്ചുകൂട്ടി. പനവിള ചെമ്പകനഗര്‍ സ്വദേശിനി വള്ളിയമ്മ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും വിലക്കുകയായിരുന്നു. മൂന്നാംദിനവും കാക്കക്ക്​ ജീവനുണ്ടെന്ന്​ മനസ്സിലായതോടെ വള്ളിയമ്മ അഗ്നിശമനസേനയില്‍ അറിയിച്ചു. തിരുവനന്തപുരം ഫയര്‍‌സ്​റ്റേഷന്‍ ഓഫിസില്‍നിന്ന് സ്​റ്റേഷന്‍ ഓഫിസര്‍ തുളസീധരന്‍, അസി. സ്​റ്റേഷന്‍ ഓഫിസര്‍ നോബിള്‍, ഫയര്‍ ആൻഡ്​ റസ്‌ക്യു ഓഫിസര്‍മാരായ ലിജു, വിജിന്‍ലാല്‍, അരുണ്‍ലാല്‍, ശ്യാമളന്‍ എന്നിവരുള്‍പ്പെടെ സംഘം കാക്കയെ രക്ഷിക്കാനെത്തി. നൂലില്‍നിന്ന്​ വിടര്‍ത്തിയെങ്കിലും കാക്കക്ക്​ പറക്കാനുള്ള ആരോഗ്യമുണ്ടായിരുന്നില്ല. വള്ളിയമ്മ ഇതിന്​ വെള്ളവും ആഹാരവും നല്‍കി. ഒരുമണിക്കൂറിനുശേഷം കാക്ക പറന്നുപോയി. ചിത്രവിവരണം FIRE FORCE ACTION @ R NAGAR__ nemom photo രാജാജിനഗറില്‍ മരത്തിലെ നൂലില്‍ കുടുങ്ങിക്കിടന്ന കാക്കയെ അഗ്നിശമനസേനയെത്തി രക്ഷപ്പെടുത്തിയപ്പോള്‍

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.