കാട്ടാക്കട നിയോജകമണ്ഡലത്തിൽ യോഗം ചേര്‍ന്നു

കാട്ടാക്കട: നിയോജക മണ്ഡലത്തിലെ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്, സെക്രട്ടറിമാർ, റവന്യൂ ഉദ്യോഗസ്ഥർ, മെഡിക്കൽ ഓഫിസർമാർ എന്നിവരുടെ യോഗം ഐ.ബി. സതീഷ് എം.എൽ.എയുടെ അധ്യക്ഷതയില്‍ ചേർന്നു. എല്ലാ പഞ്ചായത്തുകളിലും കോവിഡ് രോഗം സ്ഥിരീകരിക്കപ്പെട്ടതിനെ തുടർന്നാണ് യോഗം ചേര്‍ന്നത്. കാട്ടാക്കട കെ.എസ്​.ആർ.ടി.സി ഡിപ്പോയിലെ ഡ്രൈവർക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് അടിയന്തര നടപടികൾ സ്വീകരിക്കും. അണുനശീകരണ സംവിധാനം ഏർപ്പെടുത്തി സ്രവപരിശോധന വർധിപ്പിക്കും. ആമച്ചൽ സര്‍ക്കാര്‍ ആശുപത്രിയില്‍ എല്ലാ ദിവസവും രാവിലെ ഒമ്പത്​ മുതൽ അഞ്ചുവരെ പരിശോധന നടത്തും. എല്ലാ പഞ്ചായത്തിലും ഫസ്​റ്റ്​ലൈൻ ചികിത്സ കേന്ദ്രങ്ങൾ ആരംഭിക്കുന്നതിന് പഞ്ചായത്തുതലത്തിൽ നടപടി സ്വീകരിക്കും. പൊതുനിരത്തിലെ ചന്തകൾ കർശനമായി നിരോധിക്കും. ബ്രേക്ക് ദ ചെയിൻ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താനും എ.ടി.എം സൻെററുകളിലും സാനിട്ടൈസർ നിർബന്ധമാക്കാനും യോഗം തീരുമാനിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.