അടിമലത്തുറയിലും രോഗവ്യാപനമെന്ന് സംശയം

വിഴിഞ്ഞം: തീരദേശത്ത് പുല്ലുവിളക്ക് പിന്നാലെ . ഇവിടെ ചൊവ്വാഴ്​ച നടത്തിയ ആൻറിജൻ പരിശോധനയിൽ 36 പേരിൽ 30ഉം പോസിറ്റിവായതാണ് സമൂഹവ്യാപനം എന്ന സംശയം ഉയരാൻ കാരണം. ചൊവ്വാഴ്​ച പരിശോധനക്കായി ടോക്കൺ നൽകിയ 50 പേരിൽ 14 പേർ സ്രവപരിശോധനക്ക് എത്താതിരുന്നത് അധികൃതർക്ക് തലവേദനയായി. സ്രവ പരിശോധനയിൽ രോഗം കണ്ടെത്തുന്നവരെ മറ്റ്​ സ്ഥലങ്ങളിലേക്ക് മാറ്റുമെന്നുള്ള പ്രചാരണമുണ്ടായതാണ് പരിശോധനയിൽനിന്ന്​ പലരും വിട്ടുനിൽക്കാൻ കാരണം. നേരത്തേ രോഗം സ്ഥിരീകരിച്ചവരുടെ സമ്പർക്കപട്ടികയിൽ ഉൾപ്പെട്ടവരടക്കമുള്ളവർക്കാണ് പരിശോധനക്കെത്താൻ ടോക്കൺ നൽകിയിരുന്നത്. ദിവസങ്ങൾക്കുമുമ്പ് വിഴിഞ്ഞം കോസ്​റ്റൽ പൊലീസ് സ്​റ്റേഷനിലെ പൊലീസുകാർക്കും ജീവനക്കാർക്കുമായി നടത്തിയ പരിശോധനയിൽ അടിമലത്തുറ സ്വദേശികളായ മൂന്നുപേർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് കോട്ടുകാൽ പഞ്ചായത്തിൽ പരിശോധന ആരംഭിച്ചത്. തീരദേശമേഖലയിൽ രോഗികളുടെ എണ്ണം കൂടിയതോടെ പുളിങ്കുടിയിൽ ആരംഭിച്ച 145 കിടക്കകളുള്ള താൽക്കാകാലിക ആശുപത്രി നിറഞ്ഞതായും കോട്ടുകാൽ പഞ്ചായത്തധികൃതർ അറിയിച്ചു. സമൂഹവ്യാപനം നടന്ന പുല്ലുവിളയിൽ ചൊവ്വാഴ്​ചയും ഗർഭിണികളായ 46 പേരിൽ നടത്തിയ പരിശോധനയിൽ 20 പേർ പോസിറ്റിവായി. പൂവാർ, വിഴിഞ്ഞം കോട്ടപ്പുറം, മുല്ലൂർ, ഠൗൺഷിപ് എന്നിവിടങ്ങളിൽ ചൊവ്വാഴ്​ച പരിശോധന നടന്നില്ല. വിഴിഞ്ഞം തെരുവിലും കോവളം കെ.ടി.ഡി.സി ഹോട്ടലിലും കോവളം പൊലീസ് സ്​റ്റേഷനിലും ആൻറിജൻ പരിശോധനക്ക് വിധേയമായവരുടെ മുഴുവൻ ഫലവും നെഗറ്റിവായത് വലിയ ആശ്വാസമായി. മൂന്നിടത്തുമായി 150 ലധികം പേർക്കാണ് സ്രവപരിശോധന നടത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.