തമന്ന സുൽത്താനക്കെതിരായ സൈബർ ആക്രമണത്തിൽ പ്രതിഷേധിക്കുക -ഫ്രറ്റേണിറ്റി മൂവ്മെൻറ്

തമന്ന സുൽത്താനക്കെതിരായ സൈബർ ആക്രമണത്തിൽ പ്രതിഷേധിക്കുക -ഫ്രറ്റേണിറ്റി മൂവ്മൻെറ് തിരുവനന്തപുരം: ഫ്രറ്റേണിറ്റി മൂവ്മൻെറ് സംസ്ഥാന സെക്രട്ടറി തമന്ന സുൽത്താനക്കെതിരെ ഫേസ്​ബുക്കിൽ സംഘ്പരിവാർ -ഇടതുപക്ഷ കേന്ദ്രങ്ങളിൽനിന്ന് നടക്കുന്ന സൈബർ ആക്രമണത്തിൽ പ്രതിഷേധം ഉയരണമെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ അറിയിച്ചു. ഫ്രറ്റേണിറ്റി ദേശീയ സെക്രട്ടറി ഷർജീൽ ഉസ്മാനിയുടെ അന്യായ അറസ്​റ്റിനെതിരെ ജൂലൈ ഒമ്പതിന് ഫേസ്​ബുക്കിൽ പോസ്​റ്റ്​ ചെയ്ത ഫോട്ടോ കാസർകോട്​ പീഡനക്കേസുമായി ബന്ധപ്പെടുത്തി എഡിറ്റ് ചെയ്ത് വ്യാപകമായി പ്രചരിപ്പിക്കുകയാണുണ്ടായത്. സംഘ്പരിവാർ കേന്ദ്രങ്ങളിൽ നിന്നുൽപാദിപ്പിക്കപ്പെട്ട ഇത് പിന്നീട് ഇടതുപക്ഷ സൈബർ ഇടങ്ങളിലും വ്യാപകമായി ദുരുപയോഗം ചെയ്യപ്പെട്ടു. ബി.ജെ.പി നേതാവ് പ്രതിയായ പാലത്തായി വിഷയത്തിലടക്കം ഫ്രറ്റേണിറ്റി സ്വീകരിച്ച ശക്തമായ നിലപാടിലുള്ള പകതീർക്കൽ കൂടിയാണ് ഈ സൈബർ ബുള്ളിയിങ്​. സംഘ്പരിവാർ വിരുദ്ധ നിലപാടുകളിലും നീതിക്കായുള്ള പോരാട്ടങ്ങളിലും ഫ്രറ്റേണിറ്റി മൂവ്മൻെറ്​ തുടർന്നും ധീരമായി നിലകൊള്ളുമെന്നും സെക്ര​േട്ടറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു. ഫോട്ടോ ദുരുപയോഗം ചെയ്ത വ്യക്തികൾക്കും ഗ്രൂപ് അഡ്മിനുകൾക്കുമെതിരെ ഇരിങ്ങാലക്കുട പൊലീസ്, എസ്.പി, ഡി.ജി.പി, മനുഷ്യാവകാശ കമീഷൻ, വനിതാ കമീഷൻ, സൈബർ സെൽ തുടങ്ങിയവർക്ക് പരാതി നൽകിയിട്ടുണ്ടെന്ന് നിയമവിദ്യാർഥിനി കൂടിയായ തമന്ന സുൽത്താന അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.